ഭിന്നശേഷിക്കാര്‍ക്ക് സര്‍ക്കാര്‍ ജോലിയില്‍ സംവരണം ഉറപ്പാക്കും: മുഖ്യമന്ത്രി

സംസ്ഥാനത്ത് ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് ഉന്നതവിദ്യാഭ്യാസമേഖലയിലും ഭിന്നശേഷിക്കാര്‍ക്ക് സര്‍ക്കാര്‍ ജോലിയിലും സംവരണം ഉറപ്പാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.ഭിന്നശേഷിക്കാര്‍ക്കായി പുതിയ പദ്ധതികളും സര്‍ക്കാര്‍ ആവിഷ്‌കരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലോക ഭിന്നശേഷി വാരാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ലോകഭിന്നശേഷി വാരാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിന് വേദിയായത് തിരുവനന്തപുരം മണക്കാട് കാര്‍ത്തികതിരുനാള്‍ ഗവ.ഗേള്‍സ് ഹയര്‍സെക്കന്റി സ്‌കൂളായിരുന്നു.

ഉദ്ഘാടനത്തിന് സ്‌കൂളിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ ഭിന്നശേഷിക്കാരായ കുട്ടികള്‍ ബാന്റ്‌മേളത്തോടെയും വിവിധ കലാപ്രകടനങ്ങളൊടെയുമാണ് വരവേറ്റത്.

ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് ഉന്നതവിദ്യാഭ്യാസമേഖലയിലും ഭിന്നശേഷിക്കാര്‍ക്ക് സര്‍ക്കാര്‍ ജോലിയിലും സംവരണം ഉറപ്പാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

വിവിധ ബിആര്‍സിസികളുടെ നേതൃത്വത്തിലാണ് ദിനാചരണ പരിപാടികള്‍ സംഘടിപ്പിച്ചത്.ഭിന്നശേഷിക്കാരായ കുട്ടികള്‍ അവതരിപ്പിച്ച കലാവിരുന്ന് ചടങ്ങിന് മാറ്റേകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here