ഓഖി ചുഴലികാറ്റ്: ഇന്നലെ മാത്രം രക്ഷപെടുത്തിയത് 68 മത്സ്യതൊഴിലാളികളെ; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഓഖി ചുഴലികാറ്റില്‍പ്പെട്ട് കടലില്‍ കഴിയുന്ന അറുപത്തിയെട്ട് പേരെ ഇന്നലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് രക്ഷപെടുത്തി. 85 ഓളം മല്‍സ്യതൊഴിലാളികളാണ് ഇനി തിരിച്ചെത്താനുളളതെന്ന് സംസ്ഥാന സര്‍ക്കാര്‍. അതിനിടയില്‍ മരണ സംഖ്യ 26 കവിഞ്ഞു. രക്ഷാ പ്രവര്‍ത്തനം വിലയിരുത്തുന്നതിനായി പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന്‍ തലസ്ഥാനത്ത് എത്തി.

ഓഖി ചുഴലികാറ്റില്‍ പെട്ട് കടലില്‍ കഴിയുന്ന അറുപത്തിയെട്ട് പേരെയാണ് ഇന്നലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് രക്ഷപെടുത്തിയത് . തിരുവനന്തപുരത്ത് 4 പേരെയും ,കൊല്ലത്ത് നിന്ന് 13 പേരെയും ,ആലപ്പുഴയില്‍ നിന്ന് 24 പേരെയും രക്ഷപെടുത്തി.

27 മല്‍സ്യതൊഴിലാളികളെ കോസ്റ്റ് ഗാര്‍ഡ് രക്ഷപെടുത്തി ബേപ്പൂര്‍ തുറുമുഖത്ത് എത്തിച്ചിട്ടുണ്ട്. അതിനിടയില്‍ മരണ സംഖ്യ 22 ആയി ഉയര്‍ന്നു. തിരുവനന്തപുരത്ത് ഇന്നലെ മാത്രം 8 മൃതദേഹങ്ങള്‍ ലഭിച്ചു. കൊല്ലത്ത് 1 മൃതദേഹവും ആണ് കണ്ടെത്തിയത് .

കാണാതായ മല്‍സ്യതൊഴിലാളികളെ കണ്ടെത്തുന്നതിന് തദ്ദേശീയരായ ആളുകളെ കൂടി രക്ഷാദൗത്യത്തില്‍ പങ്കാളികളാക്കി.തങ്ങളെ വിശ്വാസത്തിലെടുത്ത സര്‍കാരിന്റെ നടപടിയില്‍ മല്‍സ്യതൊഴിലാളികള്‍ നന്ദി പറഞ്ഞു

85 മല്‍സ്യതൊഴിലാളികളാണ് ഇനി തിരിച്ചെത്താനുളളതെന്ന് രക്ഷാദൗത്യത്തിന് ചുക്കാന്‍ പിടിക്കുന്ന മന്ത്രി കടകംപളളി സുരേന്ദ്രന്‍ വ്യക്തമാക്കി

വ്യോമ- നാവിക സേനകളുടെയും , കോസ്റ്റ് ഗാര്‍ഡിന്റെയും സംയുക്ത അഭിമുഖ്യത്തിലാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുമന്നത്. വിഴഞ്ഞം ,പൂന്തുറ ഭാഗത്തെ മല്‍സ്യതൊഴിലാളികള്‍ സ്വന്തം നിലയില്‍ കടലില്‍ പോയി രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. അവര്‍ക്ക് ഇന്ധനം അടക്കമുളള സൗകര്യങ്ങള്‍ ജില്ലാ ഭരണകൂടം ചെയ്ത് കൊടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News