ആര്‍എസ്എസ് ആക്രമണം; വടകരയില്‍ സിപിഐ (എം) പ്രവര്‍ത്തകരുടെ വീടും വാഹനങ്ങളും തകര്‍ത്തു

വടകരയില്‍ രണ്ട് സി പി ഐ (എം) പ്രവര്‍ത്തകരുടെ വീടിന് നേരെ ആര്‍ എസ് എസ് ആക്രമണം. വീടിന് മുന്നില്‍ നിര്‍ത്തിയിട്ട രണ്ട് കാറുകള്‍ എറിഞ്ഞ് തകര്‍ത്തു.

ഇന്നലെ രാത്രിയാണ് വടകരയില്‍ സി പി ഐ (എം) പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ ആക്രമണം ഉണ്ടായത്. വീടിന്റെ ജനല്‍ ഗ്ലാസുകള്‍ കല്ലേറില്‍ തകര്‍ന്നു. സി പി ഐ (എം) പ്രവര്‍ത്തകനായ ഷാജിയുടെ വീടിന് മുന്നില്‍ നിര്‍ത്തിയിട്ട രണ്ട് കാറുകള്‍ എറിഞ്ഞ് തകര്‍ത്തിട്ടുണ്ട.

സംഭവത്തെ കുറിച്ച് വടകര പോലീസ് അന്വേഷണം ആരംഭിച്ചു. പ്രദേശത്ത് ബോധപൂര്‍വം സംഘര്‍ഷമുണ്ടാക്കാനുളള ആര്‍ എസ് എസ് ശ്രമത്തിന്റെ ഭാഗമാണ് വീടുകള്‍ക്ക് നേരെയുളള ആക്രമണങ്ങളെന്ന് സി പി ഐ (എം) നേതൃത്വം വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News