നിര്‍മ്മല സീതാരാമന്‍ വിഴിഞ്ഞത്ത്; മുഖ്യമന്ത്രിയുമായി കൂടിക്കാ‍ഴ്ച നടത്തും

തിരുവനന്തപുരം>ഓഖി ചുഴലക്കാറ്റില്‍ കനത്തനാശനഷ്ടമുണ്ടായ വിഴിഞ്ഞം കേന്ദ്രപ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍ സന്ദര്‍ശിച്ചു. ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനുമായി അവര്‍ കൂടികാഴ്ച നടത്തും.

തീരപ്രദേശങ്ങള്‍ സന്ദള്‍ശിച്ച ശേഷമാകും കുടികാഴ്ച .വലിയ ദുരന്തമാണ് ഉണ്ടായതെന്നും എല്ലാ സഹായവും നല്‍കുമെന്നും മന്ത്രി പറഞ്ഞു .

മന്ത്രിമാരായ മേഴ്‌സികുട്ടിയമ്മ, കടകംപള്ളി സുരേന്രദന്‍ എന്നിവര്‍ പ്രതിരോധമന്ത്രിക്കൊപ്പമുണ്ട്. ഓഖിയില്‍ കടലില്‍ അകപ്പെട്ട 96 പേരെ ഇനിയും കണ്ടെത്താനുണ്ട്. 30 പേരാണ് സംസ്ഥാനത്ത് മരണപ്പെട്ടത്. ഓഖിചുഴലിക്കാറ്റിനെ ദേശിയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News