സൗദിയില്‍ മലയാളികള്‍ക്ക് വന്‍ തിരിച്ചടി; ജ്വല്ലറികളില്‍ നിന്നും വിദേശികളെ ഒഴിവാക്കി; സ്വദേശിവത്ക്കരണം പ്രാബല്യത്തില്‍

നിര്‍ബന്ധിത സ്വദേശിവത്കരണത്തിന്റെ ഭാഗമായി സൗദി ജ്വല്ലറികളില്‍ നിന്നും വിദേശികളെ ഒഴിവാക്കി. ഞായറാഴ്ച മുതല്‍ സ്വര്‍ണക്കടകളിലെ സ്വദേശിവത്കരണം പ്രാബല്യത്തിലായി.

ഇനി മുതല്‍ സൗദിയില്‍ വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ജ്വല്ലറി മേഖലയില്‍ തൊഴിലെടുക്കാന്‍ കഴിയില്ല. നിരവധി മലയാളികളായിരുന്നു സൗദിയില്‍ ഈ മേഖലയില്‍ തൊഴില്‍ എടുത്തിരുന്നത്. വലിയ തിരിച്ചടിയാണ് ഈ തീരുമാനത്തിലൂടെ ഉണ്ടായത്.

ജ്വല്ലറികളില്‍ നന്നും വിദേശികള്‍ പിടിക്കപ്പെട്ടാല്‍ സ്ഥാപനത്തിന് പിഴയുണ്ടാകും. വിദേശികളുടെ എണ്ണത്തിനനുസരിച്ച് പിഴ സംഖ്യയും ഇരട്ടിക്കും.

സ്വദേശികള്‍ക്ക് സൗദി ജ്വല്ലറി ജോലിക്കായി പരിശീലനം നല്‍കിയിരുന്നു. എന്നാല്‍ പരിശീലനം പൂര്‍ത്തിയായ പലരും മറ്റ് തൊഴില്‍ മേഖല തിരഞ്ഞെടുത്ത് പോവുകയാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here