എഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ പത്രിക സമര്‍പ്പിച്ചു

കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ഗാന്ധി എതിരില്ലാതെ തെരഞ്ഞെടുക്കുമോയെന്ന് ഇന്നറിയാം.
എഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ പത്രിക സമര്‍പ്പിച്ചു. പി ചിദംബരം തുടങ്ങിയ മുതിര്‍ന്ന നേതാക്കളോടൊപ്പമെത്തിയാണ് ഗാഹുല്‍ പത്രിക സമര്‍പ്പിച്ചത്.

കേരളത്തില്‍ നിന്ന് എംഎം ഹസ്സന്‍, രമേശ് ചെന്നിത്തല എന്നിവര്‍ രാഹുല്‍ ഗാന്ധിക്ക് പത്രിക സമര്‍പ്പിക്കാന്‍ ദില്ലിയിലെത്തിയിരുന്നു.

74 സെറ്റ് പത്രികകളാണ് രാഹുല്‍ ഗാന്ധിക്ക് വേണ്ടി സമര്‍പ്പിക്കാനായി മുഖ്യവരണാധികാരി മുല്ലപ്പള്ളി രാമചന്ദ്രനിന്‍ നിന്നും വിവിധ പിസിസികള്‍ കൈപ്പറ്റിയത്.

കെപിസിസി പ്രസിഡന്റ് എംഎം ഹസ്സന്‍, രമേശ് ചെന്നിത്തല തുടങ്ങിയവരും രാഹുല്‍ ഗാന്ധിക്ക് വേണ്ടി പത്രിക സമര്‍പ്പിക്കാന്‍ ഇന്നലെ രാത്രിയോടെ ദില്ലിയിലെത്തി.

ഇതുവരെ രാഹുല്‍ഗാന്ധിക്കെതിരെ ആരും പത്രിക നല്‍കിയിട്ടില്ല. ഇന്ന് വൈകുന്നേരത്തോടെ മറ്റാരും പത്രിക നല്‍കിയിട്ടില്ലെങ്കില്‍ രാഹുല്‍ ഗാന്ധിയെ അധ്യക്ഷനാക്കാനുള്ള സാങ്കേതിക നടപടിക്രമങ്ങള്‍ ആരംഭിക്കും.

എല്ലാ മുതിര്‍ന്ന നേതാക്കളോടും ദില്ലിയില്‍ എത്താന്‍ ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.11ാം തീയതി എഐസിസി ആസ്ഥാനത്ത് യോഗം ചേര്‍ന്ന് രാഹുല്‍ ഗാന്ധിയെ അധ്യക്ഷനായി പ്രഖ്യാപിക്കാനാണ് തീരുമാനം. കുടുംബവാഴ്ചയാണെന്ന ആരോപണം ചില നേതാക്കള്‍ ഉയര്‍ത്തിയെങ്കിലും മത്സരിക്കാന്‍ ആരും തയ്യാറായിട്ടില്ല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel