മാസ് ലുക്കില്‍ മമ്മൂക്ക; മാസ്റ്റർപീസിന്‍റെ മേക്കിങ് വീഡിയോ

മമ്മൂട്ടിയുടെ ക്രിസ്മസ് റിലീസ് ചിത്രം മാസ്റ്റർപീസിന്‍റെ മേക്കിങ് വീഡിയോ പുറത്തിറങ്ങി.ക്യാന്പസ് പശ്ചാത്തലമാക്കിയ ചിത്രം നിർമ്മിച്ചിരിക്കുന്നത് റോയൽ സിനിമാസിന്‍റെ ബാനറിൽ സിഎച്ച് മുഹമ്മദാണ്

അഫ്സൽ ആലപിച്ച മനോഹരമായ മേലേ സൂര്യന്‍ മിന്നിത്തിളങ്ങിടുന്പോൾ എന്ന ഗാനമാണ് ദൃശ്യങ്ങൾക്ക് പശ്ചത്തലമായി നൽകിയിരിക്കുന്നത്. ഒരിടവേളക്കുശേഷം മമ്മൂട്ടി, അജയ് വാസുദേവന്‍ , ഉദയ്കൃഷ്ണ എന്നിവർ ഈ ചിത്രത്തിലൂടെ ഒന്നിക്കുകയാണ്. പൂനം ബജ്വയും വരലക്ഷമി ശരത്കുമാറുമാണ് മാസ്റ്റർപീസിലെ നായികമാർ.

ക്യാന്പസ് പശ്ചാത്തലത്തിൽ മമ്മൂട്ടി നായകനായെത്തുന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദന്‍ , ഗോകുൽ സുരേഷ്, മക്ബൂൽ സൽമാന്‍, സന്തോഷ്
പണ്ഡിറ്റ് തുടങ്ങി വന്‍ താരനിരയാണ് അണി നിരക്കുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News