കോണ്‍ഗ്രസില്‍ ഇനി രാഹുല്‍യുഗം: പരിഹസിച്ച് മോദി

കോണ്‍ഗ്രസില്‍ രാഹുല്‍യുഗത്തിന് തുടക്കമായി. അധ്യക്ഷസ്ഥാനത്തേയ്ക്ക് മത്സരിക്കാനുള്ള പത്രിക സമര്‍പ്പിക്കാനുള്ള സമയപരിധി വൈകുന്നേരം അവസാനിച്ചു. രാഹുലിനെതിരെ മത്സരിക്കാന്‍ ആരും പത്രിക നല്‍കിയില്ല. പതിനൊന്നാം തിയതി അധ്യക്ഷനായി ഔദ്യോഗികമായി പ്രഖ്യാപിക്കും.

രാഹുല്‍ഗാന്ധിയ്ക്കായി 89 നാമനിര്‍ദേശ പത്രികള്‍ ലഭിച്ചതായി തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു.

നാളെ സുക്ഷ്മപരിശോധന പൂര്‍ത്തിയാകും. പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതിയായ പതിനൊന്നാം തിയതി രാഹുല്‍ഗാന്ധിയെ കോണ്‍ഗ്രസ് അധ്യക്ഷനായി ഔദ്യോഗികമായി പ്രഖ്യാപിക്കും.

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനൊപ്പമെത്തി രാവിലെ രാഹുല്‍ഗാന്ധി പത്രിക സമര്‍പ്പിച്ചിരുന്നു. മകന് വേണ്ടി സോണിയാ ഗാന്ധി മറ്റൊരു പത്രികയും നല്‍കി. കെ.പി.സി.സി മൂന്ന് പത്രികളാണ് സമര്‍പ്പിച്ചത്.

അതേസമയം, കോണ്‍ഗ്രസില്‍ കിരീട ധാരണമാണ് നടക്കുന്നതെന്ന് മോദി പരിഹസിച്ചു. ഷാജഹാന് ശേഷം ഔറഗസീബ് എത്തിയെന്നും മോദി ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കവേ പറഞ്ഞു. സോണിയാഗാന്ധി മത്സരിക്കവേ 57 പത്രികളാണ് ലഭിച്ചത്. ഇത്തവണ 89 പത്രികളായി 890 പിസിസി അംഗങ്ങള്‍ രാഹുലിനായി പത്രികളില്‍ ഒപ്പിട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News