ഓഖി: ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് കൂടുതല്‍ ധനസഹായം നല്‍കണമെന്ന് സംസ്ഥാനസര്‍ക്കാര്‍; ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് നിര്‍മല സീതാരാമന്‍

തിരുവനന്തപുരം: ദേശീയ ദുരന്തമായി കണ്ടു കൊണ്ട് കൂടുതല്‍ ധനസഹായം കേരളത്തിന് നല്‍കണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

നഷ്ടപരിഹാരം വിലയിരുത്തുന്നതിനു വേണ്ടി കേന്ദ്ര മന്ത്രി ഉള്‍പ്പെടുന്ന സമിതിയെ രൂപീകരിക്കണം. സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്നും, അവസാനത്തെ മത്സ്യത്തൊഴിലാളിയെയും രക്ഷിക്കുന്നതു വരെ രക്ഷാപ്രവര്‍ത്തനം തുടരുമെന്നും പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കി.

ഓഖി ദുരന്തത്തിന്റെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിനു ശേഷമാണ് ഇക്കാര്യം അറിയിച്ചത്.

എയര്‍ഫോഴ്‌സ് വിമാനത്താവളത്തിലെ ടെക്‌നിക്കല്‍ ഏരിയയില്‍ ചേര്‍ന്ന ഉന്നതതല യോഗം ഓഖി ചുഴലിക്കാറ്റിന്റെ കെടുതികളും രക്ഷാപ്രവര്‍ത്തനത്തിന്റെ പുരോഗതിയും വിലയിരുത്തി.

പ്രതിരോധമന്ത്രിക്കും മുഖ്യമന്ത്രിക്കും പുറമെ രക്ഷാപ്രവര്‍ത്തനത്തിന്റെ ഏകോപന ചുമതലയുള്ള മന്ത്രിമാരും ചീഫ് സെക്രട്ടറിയും നാവിക വ്യോമ സേനാ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. ദേശീയ ദുരന്തമായി കണ്ടു കൊണ്ട് കൂടുതല്‍ ധനസഹായം കേരളത്തിന് നല്‍കണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

നഷ്ടപരിഹാരം വിലയിരുത്തുന്നതിനു വേണ്ടി കേന്ദ്ര മന്ത്രി ഉള്‍പ്പെടുന്ന സമിതിയെ രൂപീകരിക്കണമെന്ന ആവശ്യവും മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന് മുന്നില്‍ വച്ചു.

ചുഴലിക്കാറ്റ് വരുത്തിയ കെടുതികളും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികളും ചീഫ് സെക്രട്ടറി വിശദീകരിച്ചു. നഷ്ടപരിഹാരം സംബന്ധിച്ച സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം കേന്ദ്ര ആഭ്യന്തര മന്ത്രിയുടെയും കൃഷി മന്ത്രിയുടെയും ശ്രദ്ധയില്‍ പെടുത്താമെന്ന് കേന്ദ്ര മന്ത്രി ഉറപ്പ് നല്‍കി.
രക്ഷാപ്രവര്‍ത്തനത്തിന് പൂര്‍ണ പിന്തുണ നല്‍കുമെന്ന് പ്രതിരോധ മന്ത്രി ഉറപ്പുനല്‍കി.

ഉന്നതതല യോഗത്തിനും ശേഷം പതിനൊന്നരയോടെ നിര്‍മല സീതാരാമന്‍ തിരുവനന്തപുരത്ത് നിന്നും മടങ്ങി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here