ഓഖി: രക്ഷാപ്രവര്‍ത്തനത്തിന്റെ ദുര്‍ഘട പാതയെക്കുറിച്ച് ഓപ്പറേഷന്‍ സിനേര്‍ജി ടീം പീപ്പിളിനോട്; ഒരാളെ പോലും മരണത്തിന് വിട്ടുനല്‍കാതെ തിരിച്ചെത്തിക്കുക ലക്ഷ്യം

തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ പെട്ടവരെ രക്ഷിക്കാന്‍ സ്വന്തം ജീവന്‍ പണയം വച്ചാണ് രക്ഷാപ്രവര്‍ത്തകര്‍ പ്രവര്‍ത്തിക്കുന്നത്.

ഒരാളെ പോലും മരണത്തിന് വിട്ടുനല്‍കാതെ ഉറ്റവര്‍ക്കരികിലെക്ക് തിരിച്ചെത്തിക്കുകയാണ് ഇവരുടെ ലക്ഷ്യം. രക്ഷാപ്രവര്‍ത്തനത്തിന്റെ ദുര്‍ഘട പാതയെക്കുറിച്ച് ഓപ്പറേഷന്‍ സിനേര്‍ജി ടീം അംഗങ്ങള്‍ പീപ്പിള്‍ ടിവിയോട്.

തിരുവനന്തപുരം വിമാനത്താവളത്തിന്റെ ടെക്‌നിക്കല്‍ ഏരിയാ വിംഗ്. ഇവിടെയാണ് ഓഖി ദുരന്തത്തിന്റെ രക്ഷാപ്രവര്‍ത്തനങ്ങളുടെ ഏകോപനം നടക്കുന്നത്. രക്ഷാപ്രവര്‍ത്തനത്തില്‍ കൈ മേയ് മറന്ന് സ്വന്തം ജീവന്‍ പോലും പണയം വച്ചാണ് ദുരന്തത്തില്‍ പെട്ടവരെ രക്ഷാപ്രവര്‍ത്തകര്‍ രക്ഷിക്കുന്നത്.

ഓഖി ദുരന്തത്തെ കുറിച്ചുള്ള ആദ്യ വിവരം വന്നപ്പോള്‍ തന്നെ ദക്ഷിണ വായുസേനാ വിംഗ് കമാന്‍ഡര്‍ മാത്യൂസിന്റെ നേതൃത്വത്തിലുള്ള സംഘം പുറപ്പെടുകയായിരുന്നു.

പ്രതികൂല കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമുണ്ടാക്കിയെങ്കിലും അതിനെയെല്ലാം അതിജീവിച്ച് അവര്‍ മുന്നേറുകയായിരുന്നു.
ഹെലികോപ്റ്റര്‍, വിമാനം, കപ്പല്‍ എന്നിവയിലൂടെയുള്ള രക്ഷാപ്രവര്‍ത്തനം ഏറെ ദുര്‍ഘടമാണെന്ന് ഓപ്പറേഷന്‍ സിനേര്‍ജിയിലെ ഓരോ അംഗങ്ങളും പറയുന്നു.

എന്നാല്‍, ഒരാളെ പോലും മരണത്തിന് വിട്ടുനല്‍കാതെ ഉറ്റവര്‍ക്കരികിലെക്ക് തിരിച്ചെത്തിക്കുകയാണ് ഇവരുടെ ലക്ഷ്യം. ദുരന്തമുഖത്ത് അടിപതറാത്തയുള്ള ഇവരുടെ മനഃസാന്നിധ്യം, ഓരോ ജീവനും വേണ്ടിയുള്ള കരുതല്‍ അതാണ് കൂടുതല്‍ പേര്‍ ഉറ്റവര്‍ക്കരികിലെക്ക് തിരിച്ചെത്തിയതിന് കാരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel