റവന്യൂ അദാലത്തില്‍ പന്തലിട്ട കരാറുകാരന് പണം നല്‍കിയില്ല: ആലപ്പുഴ ജില്ലാ കളക്ടറുടെ കാര്‍ ജപ്തി ചെയ്യാന്‍ ഉത്തരവ്

ആലപ്പുഴ: റവന്യൂ അദാലത്തില്‍ പന്തലിട്ട കരാറുകാരന് പണം നല്‍കാത്ത ആലപ്പുഴ ജില്ലാ കളക്ടറുടെ കാര്‍ ജപ്തി ചെയ്യാന്‍ കോടതി ഉത്തരവ്.

ആറു ലക്ഷത്തി അന്‍പത്തിയേഴായിരം രൂപ കുടിശിഖ വരുത്തിയതിനാലാണ് ആലപ്പുഴ ജില്ലാ കളക്ടടറുടെ ഔദ്യോഗിക വാഹനം ജപ്തി ചെയ്യാന്‍ കോടതി ഉത്തരവിട്ടത്.

2015ല്‍ ആലപ്പുഴ ഇഎംഎസ് സ്റ്റേഡിയത്തില്‍ നടന്ന റവന്യൂ അദാലത്തില്‍ പന്തലിട്ട വകയിലാണ് കരാറുകാരന് പണം നല്‍കാതിരുന്നത്.

ആലപ്പുഴ കുതിരപ്പന്തിയിലുള്ള ഗവ: കരാറുകാരന് പലിശ സഹിതം എട്ട് ലക്ഷത്തി ഇരുപത്തിരണ്ടായിരത്തി മുന്നൂറ്റിമുപ്പത്തിരണ്ട് രൂപ നല്‍കണമെന്ന് ആലപ്പുഴ മുനിസിഫ് കോടതി ഉത്തരവിട്ടിരുന്നു.

എന്നാല്‍ നോട്ടീസ് കൈപ്പറ്റി പണം നല്‍കാനുണ്ടെന്ന് കോടതിയെ അറിയിച്ചതല്ലാതെ കരാറുകാരന് പണം നല്‍കിയില്ല.

തുടര്‍ന്ന് ഇന്ന് കോടതി എട്ടു ലക്ഷം രൂപ ഹര്‍ജിക്കാരന് നല്‍കുന്നതിനായി കളക്ടറുടെ വാഹനം ജപ്തി ചെയ്യാന്‍ ഉത്തരവിടുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel