കോഴിക്കോട് കോണ്‍ഗ്രസില്‍ ക്വട്ടേഷന്‍ വധശ്രമം

കോഴിക്കോട്: കെപിസിസി പുനഃസംഘടനയെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ കോഴിക്കോട് കോണ്‍ഗ്രസില്‍ ക്വട്ടേഷന്‍ വധശ്രമ ആരോപണം. ഡിസിസി ജനറല്‍ സെക്രട്ടറി ഷാജര്‍ അറാഫത്താണ് തന്നെ വധിക്കാന്‍ ക്വട്ടേഷന്‍ സംഘം പിന്തുടരുന്നു എന്ന് പൊലീസില്‍ പരാതി നല്‍കിയത്.

സോളാര്‍ കേസില്‍ ആരോപണ വിധേയരായവരെ മാറ്റി നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കോഴിക്കോട് നിന്നുള്ള കെപിസിസി ജനറല്‍ സെക്രട്ടറിയാണ് തന്നെ ആക്രമിക്കാന്‍ ഗുണ്ടകളെ ഏര്‍പ്പെടുത്തിയതെന്ന് ഷാജര്‍ അറാഫത്ത് പീപ്പിള്‍ ടിവിയോട് പറഞ്ഞു.

കഴിഞ്ഞ മാസം നവംബര്‍ 23ന് തന്നെ ഡിസിസിയില്‍ വെച്ച് ആക്രമിക്കാന്‍ ശ്രമിച്ചുവെന്ന് ഷാജര്‍ അറാഫത്ത് പാര്‍ട്ടിയ്ക്ക് പരാതി നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ഡിസംബര്‍ രണ്ടാം തീയ്യതി വയനാട്ടില്‍വെച്ച് തന്നെ വധിക്കാന്‍ ക്വട്ടേഷന്‍ സംഘം പിന്തുടര്‍ന്നതായി ഷാജര്‍ അറാഫത്ത് പൊലീസില്‍ പരാതി നല്‍കിയത്.

തുടര്‍ന്ന് മൂന്നു പേരെ വൈത്തിരി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഷാജര്‍ അറാഫത്ത് കോഴിക്കോട് നിന്നുള്ള കെപിസിസി അംഗങ്ങളെ തീരുമാനിക്കുമ്പോള്‍ സോളാര്‍ കേസില്‍ ആരോപണം നേരിട്ടവരെ ഒഴിവാക്കണമെന്ന് ഷാജര്‍ അറാഫത്ത് ആവശ്യപ്പെട്ടിരുന്നു.

ഇതാണ് ശത്രുതയ്ക്ക് കാരണമായതെന്ന് ഷാജര്‍ അറാഫത്ത് പറഞ്ഞു. ഡിസിസിയില്‍ വെച്ചുണ്ടായ കയ്യേറ്റത്തിനെതിരെ ഷാജര്‍ അറാഫത്ത് കെപിസിസി പ്രസിഡന്റിനും പരാതി നല്‍കിയിരുന്നു.

വധശ്രമത്തിനെതിരെ പരാതി നല്‍കിയിട്ടുണ്ടെങ്കിലും ഡിസിസി കാര്യമായ നടപടികള്‍ എടുത്തിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News