ഓഖി: രക്ഷപ്പെട്ട് അന്യസംസ്ഥാനങ്ങളിലെത്തിയ മലയാളികള്‍ക്ക് താല്‍ക്കാലികാശ്വാസമായി 2500 രൂപ

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ട് അന്യസംസ്ഥാനങ്ങളിലെത്തിച്ചേര്‍ന്ന മലയാളികള്‍ക്ക് താല്‍ക്കാലികാശ്വാസമായി 2500 രൂപ നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു.

ഇവരെ തിരിച്ച് കേരളത്തിലെത്തിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ഊര്‍ജിതമാക്കി.

മഹാരാഷ്ട്രയിലെ ദേവ്ഗഡില്‍ എത്തിച്ചേര്‍ന്ന 58 പേര്‍ ആറാം തീയ്യതി പുറപ്പെടും. ഗോവയിലുള്ള 8 പേരില്‍ 7 പേര്‍ പുറപ്പെട്ടു. രത്‌നഗിരിയില്‍ 33 പേരും വരാവലില്‍ ഒരാളും ഉണ്ട്. ഇവരെയും ഉടന്‍ തിരിച്ചെത്തിക്കാനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചു വരികയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News