മുംബൈ തീരത്ത് 60ഓളം ബോട്ടുകള്‍ കുടുങ്ങിക്കിടക്കുന്നു; സംഘത്തില്‍ 30 മലയാളികള്‍; രക്ഷാപ്രവര്‍ത്തകസംഘത്തെ നിരന്തരം ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ്

മുംബൈ: ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട് മുംബൈ തീരത്ത് 60ഓളം മത്സ്യബന്ധനബോട്ടുകള്‍ കുടുങ്ങിക്കിടക്കുന്നതായി വിവരങ്ങള്‍. സിന്ധ് ദുര്‍ഗ് ജില്ലയിലെ ദേവ്ഗഡ് തുറമുഖത്ത് 61 ബോട്ടുകളുള്ളതായാണ് സൂചന.

ഇവയില്‍ ആറു ബോട്ടുകളില്‍ മുപ്പതോളം വരുന്ന മലയാളി മത്സ്യത്തൊഴിലാളികളാണ്. കേരള രജിസ്‌ട്രേഷനോടുകൂടിയ മറ്റു ബോട്ടുകളില്‍ തമിഴ്‌നാട് സ്വദേശികളാണ്.

ഇവരുടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിന് കേരളത്തില്‍ നിന്നുള്ള ഐപിഎസ് ഉദ്യോഗസ്ഥന്‍ ശ്രീനിവാസന്‍ സ്ഥലത്തെത്തി.

നോര്‍ക്ക ഡവലപ്പ്‌മെന്റ് ഓഫീസര്‍ ഷാനവാസ്, ഭദ്രകുമാര്‍, ഫാദര്‍ ജോര്‍ജ് കാവക്കാട്ട്, ചിപ്ലൂണ്‍, രത്‌നഗിരി പ്രവിശ്യയിലെ സാമൂഹ്യ പ്രവര്‍ത്തകരായ ജിജേഷ്, റോയ് ജെ ഏല്യാസ്, നവി മുംബൈയില്‍ നിന്നും ജയപ്രകാശ് പി.ഡി, സത്യന്‍ എന്നിവരും സഹായങ്ങളുമായി കൂടെയുണ്ട്.

കുടുങ്ങി കിടക്കുന്നവരെ സംബന്ധിച്ചുള്ള വിവരങ്ങള്‍ അറിയുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസില്‍ നിന്നും രക്ഷാപ്രവര്‍ത്തകസംഘത്തെ നിരന്തരം ബന്ധപ്പെടുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here