പാലക്കാട്ട് വീട്ടമ്മയും പെണ്‍മക്കളും മരിച്ച നിലയില്‍

പാലക്കാട്: പാലക്കാട് കൊടുവായൂരില്‍ വീട്ടമ്മയെയും രണ്ട് പെണ്‍മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തി.

കൊടുവായൂര്‍ വെമ്പല്ലൂര്‍ സ്വദേശി രതീഷിന്റെ ഭാര്യയെയും മക്കളെയുമാണ് കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ ഷാള്‍ ഉപയോഗിച്ച പരസ്പരം ബന്ധിച്ച നിലയിലായിരുന്നു.

രതീഷിന്റെ ഭാര്യ പദ്മാവതി, മക്കളായ ഏഴുവയസ്സുകാരി ശ്രീലക്ഷ്മി, നാലുവയസുകാരി ശ്രീരേഖ എന്നിവരെയാണ് വീടിനു സമീപമുള്ള കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പദ്മാവതിയുടെ ശരീരത്തോട് ചേര്‍ത്ത് ബന്ധിച്ച നിലയിലായിരുന്നു കുട്ടികളുടെ മൃതദേഹങ്ങള്‍.

രാവിലെ കുളത്തില്‍ കുളിക്കാനെത്തിയവരാണ് കുളത്തില്‍ മൃതദേഹങ്ങള്‍ കണ്ടത്. ഭാര്യയെയും കുട്ടികളെയും കാണാനില്ലെന്ന് കാണിച്ച് കഴിഞ്ഞ ദിവസം രാവിലെ പുതുനഗരം പോലീസില്‍ രതീഷ് പരാതി നല്‍കിയിരുന്നു.

അതേസമയം, രതീഷും പദ്മാവതിയും തമ്മില്‍ വഴക്കുണ്ടായിരുന്നതായും ഒരാഴ്ച മുന്‍പ് പദ്മാവതിയെ രതീഷ് മര്‍ദിച്ചിരുന്നതായും ബന്ധു പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. രതീഷ് നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് പദ്മാവതിയെയും കുട്ടികളെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.

ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മരണത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News