ഓഖി ദുരന്തം: മരണം 29; ഇന്ന് രണ്ടു പേര്‍ കൂടി മരിച്ചു

തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ സംസ്ഥാനത്ത് മരണം 29 ആയി. 92 പേരെയാണ് ഇനി കണ്ടെത്താനുള്ളത്.

34 ദുരിതാശ്വാസ ക്യാമ്പുകളിലായി 1445 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. ആറാം ദിനത്തില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി തിരച്ചിലിന്റെ ദുരപരിധി വര്‍ധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.

ഓഖി ചുഴലിക്കാറ്റ് കലിയടക്കിയെങ്കിലും അതിന്റെ അലയോലികള്‍ ഇപ്പോഴും കേരളാ തീരത്ത് തുടരുകയാണ്. ദുരന്തത്തില്‍ ഇതുവരെയായി മരണപ്പെട്ടത് 29 മത്സ്യത്തൊഴിലാളികളാണ്. ഇനി കണ്ടെത്തേണ്ടത് 92 പേരെ. ആറാം ദിനത്തിലും ഇവര്‍ക്കായുള്ള തെരച്ചില്‍ ഊജ്ജിതമാക്കി മുന്നോട്ട് കൊണ്ട് പോകാനാണ് രക്ഷാപ്രവര്‍ത്തകരുടെ തീരുമാനം.

എയര്‍ഫോഴ്‌സ്, നേവി, കോസ്റ്റ് ഗാര്‍ഡ് എന്നിവര്‍ സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. തിരച്ചില്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി തിരച്ചിലിന്റെ ദുരപരിധി വര്‍ധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. 34 ദുരിതാശ്വാസ ക്യാമ്പുകളിലായി 1445 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചുണ്ട്. 5231 പേരാണ് ഈ ക്യാമ്പുകളില്‍ കഴിയുന്നത്.

അതേസമയം, ലക്ഷദ്വീപ് തീരം വിട്ട ഓഖി ചുഴലിക്കാറ്റ് മുംബൈ തീരത്തിന് 850 കിലോമീറ്റര്‍ അകലെ കൂടുതല്‍ ശക്തി പ്രാപിച്ചു. ഇതോടെ കേരളത്തിനും ലക്ഷദ്വീപിനും പുറമെ കര്‍ണാടക, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത് തീരങ്ങളിലും ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു.

കടലില്‍ വലിയ തിരമാലകള്‍ ഉണ്ടാകാനും കേരളത്തില്‍ കാറ്റിന്റെ വേഗത കൂടാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന മുന്നറിയിപ്പ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വീണ്ടും പുറപ്പെടുവിച്ചു.


ഇന്ന് രണ്ടു മരണം

തിരുവനന്തപുരം: കടല്‍ക്ഷോഭത്തില്‍പ്പെട്ട് അതീവ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പുല്ലുവിള സുരപുരയിടം ഇരയമണ്‍ വെല്ലാര്‍മി ഹൗസില്‍ രതീഷ് (30) മരിച്ചു. ഇന്ന് അതിരാവിലെ 5.50നാണ് മരണമടഞ്ഞത്. മിനിമോളാണ് ഭാര്യ.

അബോധാവസ്ഥയില്‍ വെള്ളിയാഴ്ചയാണ് രതീഷിനെ മെഡിക്കല്‍ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. ശരീരത്തില്‍ ചെറിയ പരുക്കുകള്‍ മാത്രമേ ഉണ്ടായിരുന്നെങ്കിലും ശരീരത്തിനുള്ളില്‍ വെള്ളം കയറി പല അവയവങ്ങളേയും ബാധിച്ചിരുന്നു. മസിലുകള്‍ക്ക് കാര്യമായ ക്ഷതവും സംഭവിച്ചിരുന്നു.

മരിച്ച രണ്ടാമത്തെ വ്യക്തിയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News