ട്രംപിന്റെ യാത്രാനിരോധനത്തിന് സുപ്രീംകോടതിയുടെ അംഗീകാരം

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ യാത്രാനിരോധനത്തിന് സുപ്രീംകോടതിയുടെ അംഗീകാരം. സര്‍ക്കാര്‍ ഉത്തരവ് പൂര്‍ണമായും നടപ്പില്‍ വരുത്തുന്നതിന് കോടതി അനുമതി നല്‍കി.

ഇതോടെ ആറു മുസ്ലീം രാജ്യങ്ങളില്‍നിന്ന് അമേരിക്കയിലേക്കുള്ള യാത്രക്ക് ഏര്‍പ്പെടുത്തിയ നിരോധനം പ്രാബല്യത്തില്‍ വരും. ഇറാന്‍, ലിബിയ, യെമന്‍, സൊമാലിയ, സുഡാന്‍, സിറിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് വിലക്ക്.

ഒന്‍പത് ജഡ്ജിമാരുടെ പാനലില്‍ ഏഴുപേര്‍ യാത്രാനിരോധനത്തിന് കീഴ്‌ക്കോടതി ഏര്‍പ്പെടുത്തിയ നിയന്ത്രണം റദ്ദാക്കി. എന്നാല്‍ രണ്ടുപേര്‍ നിയന്ത്രണം തുടരണമെന്ന അഭിപ്രായക്കാരായിരുന്നു.

എന്നാല്‍ യാത്രാവിലക്കിനെതിരെ അമേരിക്കയിലെ നാലു ഫെഡറല്‍ കോടതികളിലുള്ള ഹര്‍ജികളില്‍ ഇനിയും തീര്‍പ്പായിട്ടില്ല. അതുകൂടി അനുകൂലമായാലേ യാത്രാവിലക്ക് പ്രാബല്യത്തില്‍ വരൂ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News