41 മാധ്യമപ്രവര്‍ത്തകര്‍ ഹൂതി വിമതരുടെ പിടിയില്‍

സന: യെമനിലെ ഹൂതി വിമതര്‍ 41 മാധ്യമപ്രവര്‍ത്തകരെ പിടിച്ചുവച്ചിരിക്കുന്നതായി സൂചന. അന്തര്‍ദ്ദേശീയ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

യെമനിലെ റ്റുഡേ ബ്രോഡ്കാസ്റ്റേഴ്‌സ് ടിവി സ്റ്റേഷന് ഉള്ളിലാണ് ഹൂതികള്‍ ഇവരെ തടഞ്ഞ് വച്ചരിക്കുന്നത്. 41 പേരുടെ പേരുവിവരങ്ങള്‍ അടക്കമുള്ള പട്ടിക ഹൂതികള്‍ പുറത്ത് വിടുകയും ചെയ്തിട്ടുണ്ട്.

പ്രാദേശിക മാധ്യമങ്ങള്‍ക്ക് പുറമെ റഷ്യന്‍ മാധ്യമമായ സ്പുട്‌നിക് ഇന്റര്‍നാഷണലിന്റെ യെമന്‍ കറസ്‌പോണ്ടന്റ് അടക്കമുള്ളവര്‍ ടിവി സ്റ്റേഷനുള്ളില്‍ ബന്ദികളാക്കപ്പെട്ടവര്‍ക്കൊപ്പമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ 24 മണിക്കൂറിലേറെയായി ഇയാളുമായി ബന്ധപ്പെടാനാകുന്നില്ലെന്ന് സ്പുട്‌നിക് അധികൃതര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News