ഇത് താന്‍ ഖുശ്ബു സ്റ്റൈല്‍; വിമര്‍ശകരുടെ വായടപ്പിച്ച താരത്തിന് കൈയ്യടി

മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം രാജ്യത്ത് പല പ്രമുഖരുടേയും ജാതിയും മതവും പേരും അന്വേഷിക്കലാണ് സംഘപരിവാറുകാരുടെ പ്രധാനപണി. കമലിനെ കമാലുദ്ദീനും വിജയ്‌നെ ജോസഫ് വിജയും ആക്കിയവര്‍ ഇപ്പോള്‍ ഖുശ്ബുവിന് പിന്നാലെയാണ്.

ഖുശ്ബുവിന്റെ യഥാര്‍ത്ഥപേര് നഖാത് ഖാന്‍ ആണെന്ന കണ്ടുപിടിത്തമാണ് സംഘി ട്രോളര്‍മാര്‍ നടത്തിയിരിക്കുന്നത്. സംഘികളെ സംബന്ധിച്ചടുത്തോളം ഇത് പുതിയ കാര്യമാണെങ്കിലും ഖുശ്ബുവിനെ അറിയാവുന്നവര്‍ക്ക് നഖാത് ഖാന്‍ എന്ന പേരും നേരത്തെ തന്നെ അറിയാം.

പക്ഷെ ജാതിയുടേയും മതത്തിന്റെയും പേരില്‍ മാത്രം മനുഷ്യനെ കാണുന്ന സംഘികള്‍ ഖുശ്ബുവിന്റെ നഖാത് ഖാനെന്ന പേര് ആയുധമാക്കി ആക്രമണത്തിനിറങ്ങിയിരിക്കുകയാണ്.

എന്നാല്‍ വിമര്‍ശകരുടെ വായടപ്പിക്കുന്ന തകര്‍പ്പന്‍ മറുപടിയുമായ തെന്നിന്ത്യന്‍ താരറാണി രംഗത്തെത്തി. ‘യെസ് അയാം എ ഖാന്‍’ എന്ന് ട്വിറ്ററീലൂടെ വിളിച്ചുപറഞ്ഞ ഖുശ്ബു വിമര്‍ശകരെ കണക്കറ്റ് പരിഹസിക്കുകയും ചെയ്തു.

‘എന്റെ പേര് നഖാത് ഖാന്‍ ആണെന്ന വലിയ കണ്ടുപിടിത്തം നടത്തിയ മണ്ടന്‍മാരെ, എന്റെ രക്ഷിതാക്കള്‍ എനിക്ക് നല്‍കിയ പേരാണത്. അതെ ഞാന്‍ ഒരു ഖാന്‍ ആണ്, പക്ഷെ നിങ്ങള്‍ അത് കണ്ടെത്താന്‍ 47 വര്‍ഷം വൈകി’ ഖുശ്ബു കുറിച്ചു.

മുംബൈയിലെ ഒരു മുസ്ലിം കുടുംബത്തിലാണ് ഖുശ്ബു ജനിച്ചത്. നഖാത് ഖാന്‍ എന്നായിരുന്നു പേരെങ്കിലും സിനിമയിലെത്തിയപ്പോള്‍ പേര് മാറ്റി ഖുശ്ബു എന്നാക്കുകയായിരുന്നു. ഖുശ്ബുവിന്റെ ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News