നാട്ടുകാരുടെ മുന്നില്‍ പിറന്നാള്‍ ദിനത്തില്‍ സുവര്‍ണനേട്ടം സ്വന്തമാക്കി ശിഖര്‍ ധവാന്‍

ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ പിറന്നാള്‍ നിറവിലാണ്. ജന്മദിനത്തില്‍ സ്വന്തം കാണികളുടെ മുന്നില്‍ കളിക്കാനിറങ്ങിയ ധവാന്‍ സുവര്‍ണനേട്ടം സ്വന്തമാക്കിയാണ് മടങ്ങിയത്.

ടെസ്റ്റ് ക്രിക്കറ്റില്‍ 2000 റണ്‍സെന്ന നാഴികകല്ലാണ് ദില്ലിയിലെ മൈതാനത്ത് ശിഖര്‍ ധവാന്‍ സ്വന്തമാക്കിയത്. 32ാം പിറന്നാള്‍ ദിനത്തിലാണ് ഫിറോസ് ഷാ കോട്‌ല മൈതാനത്താണ് ധവാന്‍ നേട്ടം സ്വന്തമാക്കിയത്.

ശ്രീലങ്കയുമായുള്ള മൂന്നാം ടെസ്റ്റിന്റെ നാലാം ദിവസം അര്‍ദ്ധസെഞ്ചുറി കുറിച്ച താരം 67 റണ്‍സ് നേടി ടീമിന് മികച്ച അടിത്തറ നല്‍കിയ ശേഷമാണ് മടങ്ങിയത്.

28 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായി 47 ഇന്നിംഗ്‌സുകളില്‍ ബാറ്റുവീശിയാണ് 2000 റണ്‍സെന്ന നാഴികകല്ല് പിന്നിട്ടത്. ഓസ്‌ട്രേലിയയ്‌ക്കെതിരെ 2013 മാര്‍ച്ചിലാണ് ധവാന്‍ ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ചത്.

അരങ്ങേറ്റത്തില്‍ തന്നെ 187 റണ്‍സ് നേടി ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടുന്ന ഇന്ത്യക്കാരന്‍ എന്ന റെക്കോര്‍ഡും താരം സ്വന്തമാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News