കേരളത്തെ ഞെട്ടിച്ചുകൊണ്ട് വീണ്ടും വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാശ്രമം. തിരുവനന്തപുരം തമ്പാനൂരിലെ ഐ പി എം എസ് എന്ന ഏവിയേഷന്‍ കേന്ദ്രത്തിലെ വിദ്യാര്‍ത്ഥിനിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
കോഴ്‌സിന്റെ ട്രെയിനിംഗുമായി ബന്ധപ്പെട്ട് കോഴിക്കോട് പോയപ്പോഴാണ് കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കോഴിക്കോട് ലോഡ്ജിന്റെ മുകളില്‍ നിന്ന് ചാടി മരിക്കാനായിരുന്നു ശ്രമിച്ചത്.
ലോഡ്ജിന് മുകളില്‍ നിന്ന് ചാടിയ പെണ്‍കുട്ടി ഇപ്പോള്‍ ഗുരുതരാവസ്ഥിയില്‍ ചികിത്സയിലാണ്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ തുടരുന്നത്. കുട്ടിയുടെ അവസ്ഥ ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
മാനേജ്‌മെന്റിന്റെയും സഹപാഠികളുടേയും പീഡനങ്ങളും അപമാനിക്കലുമാണ് കുട്ടിയെ ആത്മഹത്യാശ്രമത്തിലേക്ക് നയിച്ചതെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.
പെണ്‍കുട്ടിയുടെ സഹോദരനും അമ്മയുടെ തന്നെ ഇക്കാര്യങ്ങള്‍ പീപ്പിള്‍ ടീ വിയോടെ വെളിപ്പെടുത്തി. സഹപാഠികള്‍ ക്രൂരമായി മര്‍ദ്ദിച്ചെന്നും അമ്മ വ്യക്തമാക്കി. നവംബര്‍ 30 ാം തിയതിയാണ് കുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്.
പെണ്‍കുട്ടി ചാടിമരിക്കാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങളും പീപ്പിള്‍ ടി വി പുറത്തുവിട്ടു. മാനേജ്മെന്‍റിനെതിരെ ശക്തമായ പ്രതിഷേധവുമായി എസ് എഫ് ഐ രംഗത്തെത്തിയിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here