പുണെയില്‍ മലയാളി വീട്ടമ്മയെ കൊലചെയ്തവര്‍ ഒടുവില്‍ പിടിയിലായി; പണത്തിന് വേണ്ടി കൊലനടത്തിയ അച്ഛനും മകനും അറസ്റ്റിലായത് സംഭവം നടന്ന് രണ്ട് മാസങ്ങള്‍ക്ക് ശേഷം

മുംബൈ :പുണെയിലെ വിശ്രാന്തവാടിയിൽ രണ്ടു മാസം മുൻപ് നടന്ന മലയാളി വീട്ടമ്മയുടെ കൊലപാതകികളാണ് ഇന്ന് ലുധിയാനയിൽ നിന്നും അറസ്റിലായത്

രാധാ മാധവനെ കൊലപ്പെടുത്തിയ കേസിൽ കൊലയാളികളായ യോഗേഷ് ഛദ്ദ മകൻ അമൻ മനീഷ് ചദ്ദ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത് .

രാധാ മാധവൻ താമസിച്ചിരുന്ന താമസ സമുച്ചയത്തിലെ സി സി ടി വി ദൃശ്യങ്ങളിൽ സംശയിച്ച വ്യക്തികൾ തന്നെയായിരുന്നു അറസ്റ്റിലായ അച്ഛനും മകനും .

മോഷണമാണ് കൊലപാതക കാരണമായി പോലീസ് സംശയിക്കുന്നത് . കൊലപാതകത്തിന് ശേഷം ഗോവയിലേക്ക് കടന്ന ഇവർ പിന്നീട് ജന്മ ദേശമായ ലുധിയാനയിലേക്കു പോകുകയായിരുന്നു.

കുറെ വർഷങ്ങളായി പൂനെയിൽ താമസിക്കുന്ന രാധാ മാധവൻ പൊതുവെ ആരുമായും സമ്പർക്കം പുലർത്താത്ത പ്രാകൃതമായിരുന്നുവെന്നു പ്രദേശവാസികൾ പറയുന്നു. ഇത് കൊലപാതകി അടുത്ത പരിചയക്കാർ ആണെന്ന സംശയത്തിനു ബലം കൂട്ടുന്നു.

65 വയസ്സുകാരിയായ രാധാ മാധവന്‍ ചെങ്ങനാശ്ശേരി സ്വദേശിയാണ്. മിലിട്ടറിയിൽ സിവിലിയൻ ഉദ്യോഗസ്ഥയായിരുന്ന ഇവർ ജോലിയിൽ നിന്നും വിരമിച്ചു വിശ്രമ ജീവിതം നയിക്കുകയായിരുന്നു.

ഭര്‍ത്താവ് മാധവന്‍ രണ്ടു വര്‍ഷം മുന്‍പ് ഹൃദൃയ സ്തംഭനം മൂലം മരണപ്പെട്ടിരുന്നു. മക്കള്‍ രണ്ടു പേര്‍ പൂനെയില്‍ തന്നെ വേറെ വീട്ടിലാണ് താമസം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News