ജെ ഡി യുവില്‍ കലാപം മുറുകുന്നു; സംസ്ഥാന പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും വീരേന്ദ്രകുമാറിനെ മാറ്റി

ജെ ഡി യു സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്ന് എം പി വീരേന്ദ്രകുമാറിനെ മാറ്റി. പുതിയ സംസ്ഥാന അധ്യക്ഷനായി എ എസ് രാധാകൃഷ്ണനെ നിയമിച്ചതായി നിതീഷ്‌കുമാര്‍ അറിയിച്ചു.

തൃശൂര്‍ മണലൂര്‍ സ്വദേശിയായ രാധാകൃഷ്ണന്‍ മുമ്പ് ജെ ഡി യു സംസ്ഥാന പ്രസിഡന്റായിരുന്നു. വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുളള എസ് ജെ ഡി, ജെ ഡി യുവില്‍ ലയിച്ചതോടെയാണ് വീരേന്ദ്രകുമാര്‍ പാര്‍ട്ടി അധ്യക്ഷനായത്.

നിതീഷ്‌കുമാറുമായുളള ബന്ധം ഒഴിവാക്കിയ വീരേന്ദ്രകുമാര്‍, രാജ്യസഭാ അംഗത്വം രാജിവെക്കുമെന്ന് വ്യക്തമാക്കിയ സാഹചര്യത്തിലാണ് പുതിയ അധ്യക്ഷനെ നിതീഷ്‌കുമാര്‍ പ്രഖ്യാപിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News