രാജ്യത്തിന്‍റെ അവസ്ഥ ഇതാണ്; ബി ജെ പി എംഎല്‍എ യുടെ കാണാതായ പോത്തുകളെ കണ്ടെത്താന്‍ ഉന്നതസംഘം

ഉത്തര്‍പ്രദേശിലെ ബി.ജെ.പി എംഎല്‍എ സുരേഷ് റാഹിയുടെ പോത്തുകളെയാണ് കാണാതായത്. കഴിഞ്ഞ ശനിയാഴ്ചയാണ് സിതാപൂര്‍ ജില്ലയിലെ ഹര്‍ഗോണില്‍ നിന്ന് പോത്തുകളെ കാണാതായത്.

കാവല്‍ക്കാരുള്ള ഫാമില്‍ കെട്ടിയിരുന്ന രണ്ട് പോത്തുകളെയാണ് കാണാതായത്. കാണാതായ പോത്തുകള്‍ക്ക് ഒരു ലക്ഷം രൂപ വിലയുള്ളതായി സുരേഷ് റാഹി പറഞ്ഞു.

സംഭവത്തില്‍ സീതാപൂര്‍ കോട്വാലി പോലീസ് സ്‌റ്റേഷനില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം പുരോഗമിക്കുകയാണ്. ഉന്നത ഉദ്യോഗസ്ഥരുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് അന്വേഷണം.

നരസിംഹ റാവു സര്‍ക്കാരില്‍ കേന്ദ്രമന്ത്രിയായിരുന്ന കോണ്‍ഗ്രസ് നേതാവ് രാം ലാല്‍ റാഹിയുടെ മകനാണ് സുരേഷ് റാഹി. മുമ്പ് സമാജ്‌വാദി പാര്‍ട്ടിയുടെ മന്ത്രിയായിരുന്ന അസം ഖാന്‍റെ പോത്തുകളെ കാണാതായപ്പോഴും ഉത്തര്‍പ്രദേശ് പോലീസാണ് അന്വേഷിച്ച് കണ്ടെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News