ഐപിഎംഎസ് ഏവിയേഷന്‍ കേന്ദ്രത്തിലെ വിദ്യാര്‍ഥിനിയുടെ ആത്മഹത്യാശ്രമം; യുവജന കമീഷന്‍ സ്വമേധയാ കേസെടുത്തു

തിരുവനന്തപുരം: തിരുവനന്തപുരം ഐപിഎംഎസ് ഏവിയേഷന്‍ കേന്ദ്രത്തിലെ വിദ്യാര്‍ഥിനി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ സംസ്ഥാന യുവജന കമീഷന്‍ സ്വമേധയാ കേസെടുത്തു.

ഇതു സംബന്ധിച്ച് ഡിജിപിയോട് റിപ്പോര്‍ട്ട് തേടുമെന്നും ചിന്ത പറഞ്ഞു. പെണ്‍കുട്ടികളുടെ ബന്ധുക്കളുമായി സംസാരിച്ച ശേഷമാണ് ചിന്ത ഇക്കാര്യം പറഞ്ഞത്.

അതേസമയം, പെണ്‍കുട്ടിയോട് കോളേജ് പ്രിന്‍സിപ്പാള്‍ മോശമായി പെരുമാറിയിരുന്നെന്നും വിവാഹം കഴിഞ്ഞതിന് ശേഷമാണ് ഇത്തരത്തില്‍ പ്രിന്‍സിപ്പാള്‍ പെണ്‍കുട്ടിയോട് പെരുമാറുന്നതെന്നും സഹപാഠിയായിരുന്ന അഭിജിത് വെളിപ്പെടുത്തി. കോളേജിനെതിരെ സംസാരിച്ചതിന് അഭിജിത്തിനെ പ്രിന്‍സിപ്പാല്‍ ഇപ്പോള്‍ പുറത്താക്കിയിരിക്കുകയാണ്.

സംഭവമറിഞ്ഞ് സിപിഐഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ അശുപത്രിയിലെത്തി. കുട്ടിയുടെ ബന്ധുക്കളുമായി സംസാരിച്ച അദ്ദേഹം കുട്ടിക്ക് സൗജന്യ ചികിത്സ നല്‍കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് അറിയിച്ചു.

ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ കഴിയുന്ന വിദ്യാര്‍ഥിനിക്ക് ഇന്ന് നട്ടെല്ലിന് ശസ്ത്രക്രിയ നടത്തുമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.


തമ്പാനൂരിലെ ഐപിഎംഎസ് ഏവിയേഷന്‍ കേന്ദ്രത്തിലെ വിദ്യാര്‍ഥിനി കഴിഞ്ഞദിവസമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കോഴ്‌സിന്റെ ട്രെയിനിംഗുമായി ബന്ധപ്പെട്ട് കോഴിക്കോട് പോയപ്പോഴാണ് കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കോഴിക്കോട് ലോഡ്ജിന്റെ മുകളില്‍ നിന്ന് ചാടി മരിക്കാനായിരുന്നു ശ്രമിച്ചത്.

മാനേജ്‌മെന്റിന്റെയും സഹപാഠികളുടേയും പീഡനങ്ങളും അപമാനിക്കലുമാണ് കുട്ടിയെ ആത്മഹത്യാശ്രമത്തിലേക്ക് നയിച്ചതെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. പെണ്‍കുട്ടിയുടെ സഹോദരനും അമ്മയുടെ തന്നെ ഇക്കാര്യങ്ങള്‍ പീപ്പിള്‍ ടിവിയോടെ വെളിപ്പെടുത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News