‘പിണറായി സര്‍ക്കാര്‍ ഒപ്പമുണ്ട്, എല്ലാ സഹായവും ലഭ്യമാക്കും’; ഓഖി ദുരിതബാധിതര്‍ക്ക് കോടിയേരിയുടെ വാക്ക്

തിരുവനന്തപുരം: വിഴിഞ്ഞം, പൂന്തുറ മേഖലകളിലെ ദുരിതാശ്വാസക്യാമ്പുകള്‍ സന്ദര്‍ശിച്ച്, മത്സ്യത്തൊഴിലാളികളുടെ സങ്കടങ്ങളും ആവശ്യങ്ങളും കേട്ട് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സര്‍ക്കാരും പൊതുപ്രവര്‍ത്തകരും കൂടെയുണ്ടാകുമെന്ന് പറഞ്ഞ അദ്ദേഹം, സര്‍ക്കാരിന് ചെയ്യാവുന്ന എല്ലാ സഹായവും ലഭ്യമാക്കുമെന്നും അവര്‍ക്ക് ഉറപ്പുനല്‍കി.

കോടിയേരി ബാലകൃഷ്ണന്‍ പറയുന്നു:

ഓഖീ ചുഴലിക്കാറ്റ് ദുരന്തഭൂമിയാക്കി മാറ്റിയ വിഴിഞ്ഞം, പൂന്തുറ എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചു. സർക്കാരും പൊതുപ്രവർത്തകരും ആലംബമറ്റ ഈ ജനതയുടെ കൂടെയുണ്ടാവും.

കടലിലകപ്പെട്ട അവസാനത്തെ മനുഷ്യനെയും രക്ഷപ്പെടുത്താൻ സാധ്യമായ എല്ലാ കാര്യങ്ങളും ഗവൺമെന്റിന്റെ ഭാഗത്തുനിന്നും ഉണ്ടാകും.

ഇവിടെ പള്ളികളിൽ പ്രാർഥനാനിരതരരായ സ്ത്രീകളെയും കുട്ടികളെയും പുരോഹിതൻമാരെയും കണ്ടു. അവരുമായി സംസാരിച്ചു. രക്ഷാപ്രവർത്തനം നിയന്ത്രിക്കുന്ന വ്യോമസേനയുടെ ടെക്‌നിക്കൽ ഏരിയയിലും പോയി. ഉദ്യോഗസ്ഥരുമായും ചർച്ച നടത്തി.

ചുഴലിക്കാറ്റ് ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട മൽസ്യതൊഴിലാളികുടംബങ്ങൾക്ക് സംസ്ഥാന സർക്കാർ എല്ലാ സഹായവും ചെയ്യണം. രക്ഷാപ്രവർത്തനം മാതൃകാപരമാണ്.

ഇത്തരം ദുരന്തങ്ങളുണ്ടാകുമ്പോൾ ഇടപെടുന്നതിന് വ്യക്തമായ മാനദണ്ഡം വേണം. ചുഴലിക്കാറ്റ് ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം.

മൽസ്യതൊഴിലാളികളുടെ ആവലാതികൾക്ക് പരിഹാരം കാണണം. മരണം സംഭവിച്ച മൽസ്യതൊഴിലാളികളുടെ കുടംബത്തിന് ആവശ്യമായ സഹായം നൽകണം. പലർക്കും സ്വന്തമായി വീടില്ല.

ഇത്തരം കാര്യങ്ങൾ പ്രത്യേകം പരിശോധിക്കണം. കേന്ദ്രസർക്കാരും ഇക്കാര്യത്തിൽ സഹായം ലഭ്യമാക്കണം. കിട്ടാവുന്ന എല്ലാ സഹായവും ലഭ്യമാക്കിയുള്ള രക്ഷാപ്രവർത്തനമാണ് നടക്കുന്നത്. ഇത് തുടരും.

ദുരന്തനിവാരണ അതോറിറ്റിയിൽ അപാകതയുണ്ടെങ്കിൽ അവ കണ്ടെത്തി പരിഹരിക്കണം. രക്ഷാപ്രവർത്തനത്തിനായുള്ള സംവിധാനങ്ങളിൽ മത്സ്യതൊഴിലാളികളെ കൂടി പങ്കാളികളാക്കണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News