ബാബ്‌റി മസ്ജിദ് ദിനം; കരിദിനമാചരിച്ച് ഇടതുപാര്‍ട്ടികള്‍; ദില്ലിയില്‍ പ്രതിഷേധമാര്‍ച്ച്

ദില്ലി: ഇന്ത്യയുടെ മതേതര മനസിനെ ആഴത്തില്‍ മുറിവേല്‍പ്പിച്ച ബാബ്‌റി മസ്ജിദ് തകര്‍ത്തിട്ട് ഇന്ന് 25 വര്‍ഷം തികയും. കര്‍സേവയെന്ന പേരില്‍ സംഘപരിവാറാണ് 16ാം നൂറ്റാണ്ടില്‍ നിര്‍മിച്ച പള്ളി തകര്‍ത്തത്.

ഇന്ത്യന്‍ മതേതരത്വത്തിന് കനത്ത ആഘാതമായ പള്ളി പൊളിക്കലിന്റെ 25ാം വാര്‍ഷികം ഇടതുപക്ഷ പാര്‍ട്ടികള്‍ രാജ്യവ്യാപകമായി കരിദിനമായി ആചരിക്കും.

ബുധനാഴ്ച ദില്ലിയില്‍ ഇടതുപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ മണ്ഡി ഹൗസില്‍നിന്ന് പാര്‍ലമെന്റ് സ്ട്രീറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കും. കേരളത്തില്‍ എല്‍ഡിഎഫ് നേതൃത്വത്തില്‍ കരിദിനം ആചരിക്കും.

എല്‍കെ അദ്വാനിയടക്കം പ്രതികളായ കേസില്‍ ഇനിയും അന്തിമ തീര്‍പ്പായിട്ടില്ല. ബാബ്‌റി പള്ളി നിലനിന്ന ഭൂമിയുടെ ഉടമസ്ഥതയെച്ചൊല്ലിയുള്ള തര്‍ക്കമാകട്ടെ സുപ്രീംകോടതിയിലാണ്.

25-ാം വാര്‍ഷികം മുന്‍നിര്‍ത്തി രാജ്യവ്യാപകമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here