#PeopleExclusive മത്സ്യത്തൊഴിലാളികള്‍ക്ക് കൂടുതല്‍ സുരക്ഷയും കരുതലും ഒരുക്കി സംസ്ഥാനസര്‍ക്കാര്‍; അഞ്ചു ഹാര്‍ബറുകളില്‍ സ്ഥിരം കണ്‍ട്രോള്‍ റൂം ആരംഭിക്കാന്‍ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ചു ഹാര്‍ബറുകളില്‍ സ്ഥിരം കണ്‍ട്രോള്‍ റൂം ആരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

വിഴിഞ്ഞം, നീണ്ടകര, മുനമ്പം, ബേപ്പൂര്‍, അഴീക്കല്‍ എന്നിവിടങ്ങളിലാണ് കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിക്കുക. ഐഎസ്ആര്‍ഒ ഫിഷറീസ് വകുപ്പിന് സാറ്റലൈറ്റ് സ്‌പെയ്‌സ് അനുവദിക്കുന്ന മുറയ്ക്ക് കണ്‍ട്രോള്‍ റൂമുകളില്‍ നിന്ന് 1500 കിലോമീറ്റര്‍ വരെ വിവരം കൈമാറാന്‍ സാധിക്കും.

മത്സ്യത്തൊഴിലാളികള്‍ക്ക് കൂടുതല്‍ സുരക്ഷയും കരുതലും ഏകുന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ പുതിയ സംരംഭം. സംസ്ഥാനത്തെ 5 ഹാര്‍ബറുകളിലാണ് സ്ഥിരം കണ്‍ട്രോള്‍ റൂം ആരംഭിക്കുന്നത്.

നേരത്തെ സര്‍ക്കാര്‍ രൂപം നല്‍കിയതാണെങ്കിലും ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ നടപടികള്‍ വേഗത്തിലാക്കിയതായി ഫിഷറീസ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.

നിലവില്‍ മത്സ്യത്തൊഴിലാളികളുടെ ശേഷി വര്‍ധിക്കുന്നതനുസരിച്ച് വിവരങ്ങള്‍ കൈമാറാന്‍ സാധിക്കുന്ന സാങ്കേതിക സംവിധാനമില്ല. ഐഎസ്ആര്‍ഒ ഫിഷറീസ് വകുപ്പിന് സാറ്റലൈറ്റ് സ്‌പെയ്‌സ് അനുവദിക്കുന്ന മുറയ്ക്ക് കണ്‍ട്രോള്‍ റൂമുകളില്‍ നിന്ന് 1500 കിലോമീറ്റര്‍ വരെ വിവരം കൈമാറാന്‍ സാധിക്കും.

ഇതിനായി കടഞഛ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. നിലവില്‍ 20 നോട്ടിക്കല്‍ മൈലിനപ്പുറത്തെയ്ക്ക് പോകാന്‍ കഴിയില്ല.

ഹാര്‍ബറുകള്‍ ഇത്തരത്തില്‍ സജ്ജമാക്കുന്നതിന് അത്യാധുനിക ഉപകരണങ്ങള്‍ ആവശ്യമാണ്. ഇത് പ്രത്യേക പാക്കേജില്‍ ഉള്‍പ്പെടുത്തി വാങ്ങാനാണ് സര്‍ക്കാര്‍ നീക്കം.

ഇന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ, മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി ദത്തന്‍, കടഞഛ ചെയര്‍മാന്‍, ഇന്‍ഗോയിസ് പ്രതിനിധികള്‍ എന്നിവരുടെ പങ്കെടുക്കുന്ന യോഗത്തിലാണ് അന്തിമ തീരുമാനമുണ്ടാകുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News