ഐഎസ്എല്‍; ഇന്ന് ഡെല്‍ഹി ഡൈനാമോസ് ജംഷത്പൂര്‍ എഫ്‌സിയെ നേരിടും

ഐഎസ്എല്ലില്‍ ഇന്ന് ഡെല്‍ഹി ഡൈനാമോസ് ജംഷത്പൂര്‍ എഫ്‌സിയെ നേരിടും. ആദ്യ ഹോംമാച്ചില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനോട് തോറ്റ ഡെല്‍ഹിക്ക് ഇന്നത്തെ മത്സരം നിര്‍ണായകമാണ്.

നായകന്‍ കാലു ഉച്ചെയുടെ നേതൃത്വത്തിലുള്ള മികച്ച മുന്നേറ്റനിരയായിരുന്നിട്ടും ആദ്യ ഹോംമാച്ചില്‍ തോല്‍വിയേറ്റുവാങ്ങിയാണ് ഡെല്‍ഹി ഡൈനാമോസ് ഇന്ന് ജംഷത്പൂരിനെ നേരിടാനിറങ്ങുന്നത്. ഒന്‍പതാംസ്ഥാനത്തുള്ള ഡൈനാമോസിന് ജയം അനിവാര്യമാണ്. എന്നാല്‍ ജംഷത്പൂര്‍ കടുത്ത വെല്ലുവിളിയാണ് ഡെല്‍ഹി ഡൈനാമോസിന്.

ബെല്‍ഫോര്‍ട്ട്, ഫറൂക്ക് എന്നിവര്‍ നയിക്കുന്ന മുന്നേറ്റ നിരയും, മെഹ്ത്താബ് ഹുസൈന്‍ നയിക്കുന്ന പ്രതിരോധ നിരയും ശക്തമാണ്. ഇതുവരെ കളിച്ച മൂന്ന് കളിയിലും ഗോള്‍ കണ്ടെത്താന്‍ കഴിയാതിരുന്ന ജംഷത്പൂര്‍ ഇന്ന് ഗോള്‍ നേടുമെന്ന പ്രതീക്ഷയിലാണ് കോച്ച് സ്റ്റീവ് കോപ്പല്‍. അതേസമയം, ദില്ലിയിലെ അന്തരീക്ഷ മനിലീകരണം ആശങ്ക പകരുന്നതാണെന്ന് ഡെല്‍ഹി ഡൈനാമോസ് കോച്ച് മിഗ്വല്‍ പോര്‍ച്ചുഗല്‍ പറഞ്ഞു.

പരുക്കുമൂലം കഴിഞ്ഞ മത്സരങ്ങള്‍ നഷ്ടമായ ഡൈനാമോസിന്റെ ലെഫ്റ്റ് ബാക്കായ സേനാ റാള്‍ട്ടെ ഇന്നത്തെ മത്സരത്തിലും കളിക്കാന്‍ സാധ്യതയില്ലെന്നും കോച്ച് മിഗ്വല്‍ അറിയിച്ചു. ഇരു ടീമുകളും ദില്ലി ജവഹര്‍ ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ പരിശീലനം പൂര്‍ത്തിയാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News