കേരള സര്‍വ്വകലാശാല അധ്യാപക നിയമനത്തില്‍ വന്‍ ക്രമക്കേട്; ഇന്റര്‍വ്യൂവില്‍ വന്‍ തിരിമറി നടന്നെന്ന് വ്യക്തമാക്കുന്ന രേഖകള്‍ പീപ്പിളിന്

തിരുവനന്തപുരം: കേരള സര്‍വ്വകലാശാലയില്‍ അധ്യാപക നിയമനത്തില്‍ വന്‍ ക്രമക്കേട്. എഡ്യക്കേഷന്‍ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് നടന്ന നിയമനത്തില്‍ ക്രമക്കേട് നടന്നതായാണ് ആരോപണം.

വൈസ് ചാന്‍സിലര്‍ ഡോക്ടര്‍ പി.കെ രാധാകൃഷ്ണന്‍ അധ്യക്ഷനായ നാലംഗ സമിതിയാണ് അധ്യാപകനിയമനം നടത്തിയത്. ഇന്റര്‍വ്യൂവില്‍ വന്‍ തിരിമറി നടന്നതായി വ്യക്തമാക്കുന്ന രേഖകള്‍ പീപ്പിളിന് ലഭിച്ചു.

മികച്ച നിലവാരം പുലര്‍ത്തിയവര്‍ക്ക് ഇന്റര്‍വ്യൂവില്‍ കുറഞ്ഞ മാര്‍ക്കാണ് നല്‍കിയിരിക്കുന്നത്. പോസ്റ്റ് ഡോക്ട്രല്‍ ഫെല്ലോഷിപ്പ് ഇല്ലാതിരുന്നിട്ടും ഉണ്ടെന്ന് കാണിച്ച് ഉദ്യോഗാര്‍ത്ഥിക്ക് മാര്‍ക്ക് ദാനം ചെയ്തതായും കണ്ടെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News