വീണ്ടും ഹൃദയം കവര്‍ന്ന് ദുബായ് കിരീടാവകാശി; കാണാം ആഴക്കടലിലെ സാഹസികത

ദുബായ്: രാജ്യാന്തര സന്നദ്ധസേവന ദിനത്തില്‍ ദുബായിലെ കടലിനടിയില്‍ നിന്ന് മാലിന്യം ശേഖരിച്ച് മാതൃകയായി ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം.

ദുബായ് ഫിറ്റ്‌നസ് ചലഞ്ചിന് ശേഷം ഏത് പ്രവര്‍ത്തനത്തിനാണ് നേതൃത്വം നല്‍കേണ്ടതെന്ന് ഹംദാന്‍ ചോദിച്ചിരുന്നു. കടലിലെ മാലിന്യം നീക്കം ചെയ്യണമെന്നായിരുന്നു ഭൂരിഭാഗം പേരുടെയും അഭിപ്രായം. തുടര്‍ന്ന് കുട്ടികളോടൊപ്പമായിരുന്നു ആഴക്കടലിലെ ഈ സാഹസിക പ്രവൃത്തി.

ഇതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്. ചെറിയ സേവനങ്ങളിലൂടെ പരിസ്ഥിതി സംരക്ഷണത്തില്‍ പങ്കാളികളാകണമെന്ന് ആഹ്വാനം ചെയ്തുകൊണ്ടാണ് വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News