പ്രണയസാഫല്യത്തില്‍ കോഹ്‌ലിയും അനുഷ്കയും; ‍വിവാഹം അടുത്തയാ‍ഴ്ചയെന്ന് സൂചന

ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിയും ബോളിവുഡ് താരസുന്ദരി അനുഷ്‌ക ശര്‍മയും തമ്മിലുള്ള പ്രണയം അങ്ങാടിപ്പാട്ടാണ്. പ്രണയം തുറന്ന് സമ്മതിക്കാന്‍ ഇരുവരെ തയ്യാറായിരുന്നില്ല. എന്നാല്‍ ഇരുവരും ഒന്നിച്ച് പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടതോടെ എല്ലാവര്‍ക്കും ഇക്കാര്യം ഉറപ്പായി.

പിന്നീട് പ്രണയം വെളിപ്പെടുത്തി ഇരുവരും രംഗത്തെത്തിയിട്ടുണ്ട്. സ്റ്റാര്‍ സ്പോര്‍ട്സിന് നല്‍കിയ അഭിമുഖത്തിലൂടെ കോഹ്ലി തന്നെയാണ് ഇക്കാര്യം ആദ്യം പരസ്യമായി പറഞ്ഞത്.

ഇരുവരും വിവാഹിതരാകണമെന്ന് ആരാധകര്‍ ഏറെക്കാലമായി ആഗ്രഹിക്കുകയാണ്. ഇപ്പോ‍ഴിതാ താരജോഡി ഒന്നാകുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

അടുത്തയാഴ്ച വിവാഹമുണ്ടാകുമെന്നാണ് സൂചന. ശ്രീലങ്കയ്ക്കെതിരായ ഏകദിനപരമ്പരയില്‍ നിന്ന്  ഇന്ത്യന്‍ നായകന്‍ വിശ്രമമാവശ്യപ്പെട്ടത് വെറുതെയല്ലെന്നാണ് വ്യക്തമാകുന്നത്.

വിവാഹത്തിനായി ഇറ്റലിയില്‍ ഡിസംബര്‍ രണ്ടാം വാരം സ്ഥലം വരെ ബുക്ക് ചെയ്തു എന്നും റിപ്പോര്‍ട്ടുകളുണ്ട്.. അധികം ആളുകള്‍ ഇല്ലാത്ത സ്വകാര്യ ചടങ്ങായിട്ടായിരിക്കുമെന്നാണ് വ്യക്തമാകുന്നത്.

ക്രിക്കറ്റ് താരങ്ങള്‍ പങ്കെടുക്കാന്‍ സാദ്ധ്യതയില്ലെന്നാണ് വിവരം. സുഹൃത്തുക്കള്‍ക്കായി ഡിസംബര്‍ 21ന് മുംബൈയില്‍ വച്ച് സല്‍ക്കാരവും സംഘടിപ്പിക്കും എന്നും പ്രചാരണമുണ്ട്.

എന്നാല്‍ അനുഷ്കയുടെയും കൊഹ്‌ലിയുടെയും ഭാഗത്ത്‌ നിന്നും ഇതുവരെ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News