കോടികൾ വില വരുന്ന സർക്കാർ ഭൂമി എഞ്ചിനീയേഴ്സ് അസോസിയേഷന് സൗജന്യമായി കൈമാറാൻ നീക്കം; രേഖകള്‍ പീപ്പിള്‍ ടി വിക്ക്

കോടികൾ വില വരുന്ന സർക്കാർ ഭൂമി എഞ്ചിനീയേഴ്സ് അസോസിയേഷന് സൗജന്യമായി കൈമാറാൻ നീക്കം. കോഴിക്കോട് സിവിൽ സ്റ്റേഷൻ വളപ്പിലെ 42 സെന്‍റ് ഭൂമിയാണ് കൈമാറുന്നത്.

6 കോടി രൂപ വിലവരുന്ന ഭൂമി കൈമാറാനുള്ള തീരുമാനം കൈക്കൊണ്ടത് ഏതാനും ഉദ്യോഗസ്ഥർ പട്ടയം നൽകാനുള്ള തീരുമാനം കൈക്കൊണ്ട യോഗത്തിന്റെ മിനുട്സിന്റെ പകർപ്പ് പീപ്പിളിന്

കോഴിക്കോട് സിവിൽ സ്റ്റേഷൻ കോംപൗണ്ടിലെ 42 സെൻറ് സ്ഥലമാണ് ഒരു കൂട്ടം എഞ്ചിനീയർമാർക്ക് സൗജന്യമായി വിട്ടു നൽകാൻ തീരുമാനിച്ചിരിക്കുന്നത്.

ആറ് കോടിയിലധികം വില വരുന്ന സർക്കാർ ഭൂമിയാണ് സ്വാധീനം ഉപയോഗിച്ച് ചില ഉദ്യോഗസ്ഥർ എഞ്ചിനീയേഴ്സ് ക്ലബിന് എഴുതിക്കൊടുക്കുന്നത് .

ലൈബ്രറിയും കോൺഫറൻസ് ഹാളും തുടങ്ങാനായി 1972 ൽ എഞ്ചിനീയറിംഗ് അസോസിയേഷൻ നൽകിയ അപേക്ഷയെ തുടർന്ന് സർക്കാർ പാട്ടത്തിന് നൽകിയ ഭൂമിയായിരുന്നു ഇത് .

എന്നാൽ ഇവിടെ ലൈബ്രറിക്ക് പകരം ഓഡിറ്റോറിയവും ‘ടെന്നിസ് കോർട്ടുമാണ് പണിതത് .ഓഡിറ്റോറിയത്തിന് ഭീമമായ വാടകയാണ് പൊതുജനങ്ങളിൽ നിന്നും ഈടാക്കുന്നത് .കൂടാതെ വൻ വാടക ഈടാക്കി ഇവിടെ കാന്റീനും നടത്തുന്നുണ്ട് .

ഈ ഭൂമിക്ക് പട്ടയം നൽകണമെന്നാവശ്യപ്പെട്ട് അസോസിയേഷൻ ഓഫ് എഞ്ചിനീയേഴ്സ് നൽകിയ അപേക്ഷയിൻമേൽ ദ്രുതഗതിയിലാണ് ഉദ്യോഗസ്ഥർ നടപടികൾ സ്വീകരിച്ചത് . ജില്ലാ കളക്ടറുടെ സാന്നിദ്ധ്യത്തിൽ ചേർന്ന യോഗത്തിലായിരുന്നു തീരുമാനം കൈക്കൊണ്ടത് .

പ്രസ്തുത ഭൂമി നേരത്തെ സർക്കാർ എഞ്ചിനിയേഴ്സ് അസോസിയേഷന് കൈമാറിയതിനാൽ ഭൂമിക്ക് പട്ടയവും ഓർഡർ ഓഫ് അസൈൻമെന്റും നൽകാമെന്നാണ് ഉദ്യോഗസ്ഥർ തീരുമാനിച്ചത് .

പട്ടയവും ഓർഡർ ഓഫ് അസൈൻമെന്റും തയ്യാറാക്കി സമർപ്പിക്കുന്നതിനായി കോഴിക്കോട് തഹസിൽദാറെ യോഗം ചുമതലപ്പെടുത്തുകയും ചെയ്തു . നവംബർ 9 ന് ചേർന്ന യോഗത്തിന്റെ മിനുട്സ് പീപ്പിളിന് ലഭിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here