വയനാട് കൽപ്പറ്റ ലിയോ ഹോസ്പിറ്റലിൽ ന‍ഴ്സുമാർ സമരത്തിൽ

വയനാട് കൽപ്പറ്റ ലിയോ ഹോസ്പിറ്റലിൽ ന‍ഴ്സുമാർ സമരത്തിൽ. മാനേജ്മെന്‍റിന്‍റെ പ്രതികാര നടപടികൾക്കെതിരെയും ആനുകൂല്യങ്ങൾ തടഞ്ഞുവെക്കുന്നതിനുമെതിരെയാണ് യുണൈറ്റഡ് ന‍ഴ്സസ് അസോസിയേഷൻ സമരമാരംഭിച്ചിരിക്കുന്നത്.

ജീവനക്കാർക്ക് പി എഫ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ മാനേജ്മെന്‍റ് നൽകുന്നില്ല.അധിക ജോലിക്കുള്ള വേതനവും അർഹമായ ലീവുകളും നിഷേധിക്കുന്നു.ന‍ഴ്സിങ്ങ് സൂപ്രണ്ട് സ്റ്റാഫുകളെ മാനസികമായി പീഢിപ്പിക്കുന്നു എന്നിങ്ങനെയുള്ള പരാതികളാണ് ന‍ഴ്സുമാർക്കുള്ളത്.

തൊ‍ഴിൽ സമരത്തെതുടർന്ന് മാനേജ്മെന്‍റ് പ്രതികാര നടപടികളുമെടുക്കുന്നു. ഇതെല്ലാമാണ് ന‍ഴ്സുമാർ സമരത്തിനിറങ്ങാൻ കാരണം. ആവശ്യങ്ങളോട് മാനേജ്മെന്‍റ് അനുകൂലമായല്ല പ്രതികരിക്കുന്നത്.
പ്രശ്നത്തിൽ തീരുമാനമുണ്ടായില്ലെങ്കിൽ സമരം തുടരാനാണ് ന‍ഴ്സുമാരുടെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News