ഫ്ളാഷ് മോബ് നടത്തിയ പെൺകുട്ടികളെ അപമാനിക്കാൻ ശ്രമിച്ചവർക്കെതിരെ വനിതാ കമ്മീഷൻ കേസെടുക്കും

മലപ്പുറത്ത് ഫ്ളാഷ് മോബ് നടത്തിയ പെൺകുട്ടികളെ സോഷ്യൽ മീഡിയകളിലൂടെ അപമാനിക്കാൻ ശ്രമിച്ചവർക്കെതിരെ കേസെടുക്കാൻ വനിതാ കമ്മീഷൻ നിർദ്ദേശം.

എയ്ഡ്സ് ബോധവൽക്കരണത്തിന്റെ ഭാഗമായാട്ടായിരുന്നു ഫ്ളാഷ് മോബ് സംഘടിപ്പിച്ചത്.പങ്കെടുത്ത പെൺകട്ടികൾ മഫ് ത ധരിച്ച് ഫ്ളാഷ് മോബ് നടത്തിയതിനെതിരെ ആയിരുന്നു മോശം പ്രചരണം.

മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ വനിതാ കമ്മീഷൻ സ്വമേധയാ നടപടി സ്വീകരിക്കുകയായിരുന്നു.

പെൺകുട്ടികളെ അപാമാനിക്കാൻ ശ്രമിച്ചവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനാണ് വനിതാ കമ്മീഷൻ അധ്യക്ഷ എം.സി ജോസഫൈൻ സൈബർ സെല്ലിന് നിർദ്ദേശം നൽകിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here