അമിതാഭ് ബച്ചന് ബിബിസിയുടെ ആദരാഞ്ജലി; ഒടുവില്‍ മാപ്പുപറഞ്ഞു

മരണവാര്‍ത്ത കൈകാര്യം ചെയ്യുമ്പോള്‍ മാധ്യമങ്ങള്‍ക്ക് പലപ്പോഴും പിശക് പറ്റാറുണ്ട്. ഞാന്‍ മരിച്ചിട്ടില്ലെന്ന് വ്യക്തമാക്കി പലരും രംഗത്തുവന്നിട്ടുണ്ട്. ഇന്ത്യന്‍ മാധ്യമങ്ങള്‍ മാത്രമല്ല ലോകപ്രശസ്തമായ ബിബിസിക്കു പോലും അബദ്ധം പറ്റുകയാണ് ഇക്കാര്യത്തില്‍.

ബോളിവുഡ് താരം ശശി കപൂര്‍ അന്തരിച്ചപ്പോള്‍ അമിതാഭ് ബച്ചന്‍ മരിച്ചെന്ന തരത്തിലായിരുന്നു ബിബിസിയുെ വാര്‍ത്ത. സംഭവം ഇങ്ങനെയാണ്. ശശി കപൂര്‍ അന്തരിച്ച വാര്‍ത്തയ്ക്ക് അര്‍ഹിക്കുന്ന പ്രാധാന്യം തന്നെയാണ് ബിബിസി നല്‍കിയത്.

മരണവാര്‍ത്തയ്‌ക്കൊപ്പം കാണിച്ച ക്ലിപ്പിങ്ങില്‍ പക്ഷെ അമിതാഭ് ബച്ചന്റെ ചിത്രങ്ങളാണ് സംപ്രേഷണം ചെയ്തത്. തെറ്റുമനസ്സിലാക്കി തിരുത്തിയപ്പോള്‍ അതും അബദ്ധമായി. ശശികപൂറിന് പകരം ഋഷി കപൂറിന്റെ ദൃശ്യങ്ങളാണ് കാണിച്ചത്.

ഒരു നിമിഷം വിദേശ ഇന്ത്യാക്കാരടക്കമുള്ളവര്‍ ഞെട്ടിപ്പോയി. എന്നാല്‍ പിന്നീട് മാപ്പുപറഞ്ഞ് ചാനല്‍ അധികൃതര്‍ തന്നെ രംഗത്തെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here