ഓഖി ദുരന്തം; ജനങ്ങള്‍ക്കൊപ്പം പിണറായി സര്‍ക്കാര്‍; കടല്‍ത്തീരത്തിന്‍റെ കണ്ണീരൊപ്പാന്‍ ശനിയാ‍ഴ്ച സർവ്വകക്ഷിയോഗം

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ഉണ്ടാക്കിയ ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ സർവ്വകക്ഷി യോഗം വിളിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ശനിയാഴ്ച ഉച്ചയ്ക്കാണ് യോഗം വിളിച്ചിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ ചേംബറിൽവെച്ചാണ് യോഗം നടക്കുക. എല്ലാ രാഷ്ട്രീയ പാർട്ടികളെയും വിവിധ വകുപ്പ് മേധാവികളെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

നേരത്തെ ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഗവര്‍ണര്‍ പി സദാശിവവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെക്കുറിച്ചറിയുന്നതിനായി ഗവര്‍ണര്‍ മുഖ്യമന്ത്രിയെ രാജ് ഭവനിലേക്ക് ക്ഷണിക്കുകയായിരുന്നു.

ഓഖി ദുരന്തം സംബന്ധിച്ച വിവരങ്ങള്‍ മുഖ്യമന്ത്രി ഗവര്‍ണറെ ധരിപ്പിച്ചു. ചുഴലിക്കാറ്റിന്റെ ദുരന്തം,വ്യാപ്തി തുടങ്ങിയ കാര്യങ്ങളും മുഖ്യമന്ത്രി ഗവര്‍ണറെ ധരിപ്പിച്ചു.

സര്‍ക്കാര്‍ കൈക്കൊണ്ട ദുരന്ത നിവാരണ പരിപാടികളും മുഖ്യമന്ത്രി ഗവര്‍ണറെ അറിയിച്ചു. ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ കൈക്കൊണ്ട പ്രത്യേക നഷ്ടപരിഹാര പാക്കേജിന്റെ വിശദാംശങ്ങളും ഗവര്‍ണറെ അറിയിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News