ഓഖി; മലപ്പുറത്ത് മാത്രം 1.74 കോടിയുടെ നഷ്ടം; 227 വീടുകളും തകര്‍ന്നു

ഓഖി ചുഴലിക്കാറ്റിനെത്തുടര്‍ന്നുണ്ടായ മഴയിലും കടലേറ്റത്തിലും മലപ്പുറം ജില്ലയില്‍ 1.74 കോടിയുടെ നഷ്ടം. 227 വീടുകളും തകര്‍ന്നു. 60 ലക്ഷത്തിന്റെ കൃഷിനാശവും ജില്ലയിലെ കടലോരമേഖലയിലുണ്ടായി.

ശക്തമായ മഴയിലും കാറ്റിലുമാണ ജില്ലയില്‍ കനത്ത നാശമുണ്ടായത. 1.74 കോടിയുടെ നഷടം സംഭവിച്ചെന്നാണ് ഔദ്യോഗിക കണക്കുകള്‍. 227 വീടുകള്‍ തകര്‍ന്നു.

18 എണ്ണം പൂര്‍ണമായും 114 എണ്ണം ഭാഗികമായും 95 വീടുകള്‍ ഗുരുതരമായും തകര്‍ന്നു. 1.11 കോടിയാണ് ഈയിനത്തില്‍ നഷ്ടം. കാറ്റിലും മഴയിലും 60 ലക്ഷത്തിന്റെ കൃഷിനാശമുണ്ടായി. കലക്ടര്‍ക്ക് ലഭിച്ച കണക്കനുസരിച്ച് 200 കര്‍ഷകര്‍ക്കാണ് നഷ്ടം നേരിട്ടത്.

മൂന്നുലക്ഷം രൂപയുടെ മത്സ്യബന്ധന ഉപകരണങ്ങളും നശിച്ചു. തിരൂരങ്ങാടിയിലും തിരൂരിലുമായി മൂന്നുബോട്ടുകള്‍ പൂര്‍ണമായി തകര്‍ന്നു. മൂന്ന് വലകളും നശിച്ചു. എന്നാല്‍ അന്തിമ കണക്കുകള്‍ വരുമ്പോള്‍ നഷ്ടക്കണക്കുകള്‍ ഉയരുമെന്നാണ് കരുതുന്നത്.

ചെറുവള്ളങ്ങളും വലകളും തകര്‍ന്നതിന്റെ യഥാര്‍ത്ഥ കണക്കുകള്‍ ലഭ്യമായിട്ടില്ല. പൊന്നാനി, തിരൂര്‍ മേഖലകളിലാണ് ഏറെ നാശമുണ്ടായത്.

ദുരിതബാധിത മേഖലയില്‍ സൗജന്യറേഷനുള്‍പ്പെടെ സര്‍ക്കാര്‍ സഹാമെത്തിത്തുടങ്ങി. കുടംബശ്രീ ഹെല്‍പ് ഡെസ്‌കുകള്‍ തുറന്ന് അവശ്യസാധനങ്ങളെത്തിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News