ബ്ലാസ്റ്റേ‍ഴ്സ് വിജയം കാത്തിരിക്കെ കൊപ്പലാശാന്‍റെ ജംഷഡ്പൂര്‍ വിജയം കുറിച്ചു; ദില്ലിയെ അവരുടെ തട്ടകത്തില്‍ തകര്‍ത്തു

ഐഎസ്എല്ലിലെ രണ്ടാം ഹോംമാച്ചിലും ഡല്‍ഹി ഡൈനാമോസിന് തോല്‍വി.എതിരില്ലാത്ത ഒരു ഗോളിനാണ് ജംഷത്പൂര്‍ എഫ്‌സി ഡൈനാമോസിനെ തോല്‍പ്പിച്ചത്.ഇതോടെ ഈ സീസണിലെ ആദ്യ ജയമാണ് ജംഷത്പൂര്‍ എഫ്‌സി നേടിയത്.

കഴിഞ്ഞ മുന്ന് മത്സരങ്ങളിലും ഗോളടിക്കാതിരുന്ന ജംഷത്പൂര്‍ ഈ സീസണിലെ ആദ്യ ഗോളാണ് ഡല്‍ഹി ഡൈനാമോസിനെതിരെ നേടിയത്. ഇതോടെ ഈ സീസണിലെ ആദ്യജയവും ജംഷത്പൂര്‍ സ്വന്തമാക്കി.

ഡല്‍ഹി വ്യക്തമായ മേല്‍ക്കൈ നേടിയ കളിയില്‍ ജംഷത്പൂരിന് 59ാം മ്‌നിട്ടില്‍ ലഭിച്ച പെനാല്‍ട്ടി ഡെല്‍ഹി ഡൈനാമോസ് ഗോളി ആല്‍ബിനോ ഗോമസ് അനായാസം തടഞ്ഞപ്പോള്‍ തൊട്ടുപിന്നാലെ 61ാം മിനിട്ടില്‍ മെഹ്താബ് ഹുസൈന്റെ പാസില്‍ നിന്നും ഇസു അസൂക്കയാണ് ജംഷത്പൂരിന് വിജയഗോള്‍ നേടിക്കൊടുത്തത്.

ഇതുവരെ നാല് കളികള്‍ കളിച്ച് ഡൈനാമോസിന് ഒരു കളിയില്‍ മാത്രമാണ് ജയിക്കാനായത്. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ ആദ്യ ഹോംമാച്ചിലും ജയം കണ്ടെത്താന്‍ കഴിയാതിരുന്ന ഡൈനാമോസിന് നിര്‍ണായകമായിരുന്നു മത്സരം.

അതേ സമയം ഒരു കളിയും തോറ്റിട്ടില്ലാത്ത ജംഷത്പൂരിന്  ജയത്തോടെ 6 പൊയിന്റായി. ഐഎസ്എല്‍ പട്ടികയില്‍ അഞ്ചാം അസ്ഥാനത്തേക്ക് മുന്നേറാനും ജംഷത്പൂരിന് കഴിഞ്ഞൂ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News