ആയുഷ് – ഹോമിയോപ്പതി വകുപ്പുകളുടെ സംയുക്തസംരഭമായ പാലിയേറ്റീവ് കെയറിന് തിരിതെളിഞ്ഞു

ആയുഷ് – ഹോമിയോപ്പതി വകുപ്പുകൾ സംയുക്തമായി തുടങ്ങുന്ന പാലിയേറ്റീവ് കെയറിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നടന്നു. പട്ടം താണുപ്പിള്ള സ്മാരക ജില്ലാ സർക്കാർ ഹോമിയോ ആശുപത്രിയിൽ നടന്ന പരിപാടിയിൽ പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം ആരോഗ്യ മന്ത്രി കെ.കെ ഷൈലജ ടീച്ചർ നിർവ്വഹിച്ചു.

സംസ്ഥാന ഹോമിയോപ്പതി രംഗത്ത് സമഗ്രമായ പുരോഗതി ലക്ഷ്യമിട്ട് സംസ്ഥാന ഹോമിയോപതി വകുപ്പ് നടപ്പിലാക്കുന്ന സാന്ത്വന ചികിത്സാ പദ്ധതിയുടെ ഉദ്ഘാടനം തിരുവനന്തപു രത്ത് നടന്നു .

ഹോമിയോ പതി വകുപ്പും വീട്ടിലെത്തി ചികിത്സ നടത്തുന്ന പദ്ധതി തിരുവനന്തപുരം പട്ടം താണുപിള്ള സ്മാരക സർക്കാർ ഹോമിയോ ആശു പ ത്രിയിൽ നടന്ന പരിപാടിയിൽ ആരോഗ്യവകുപ്പ് മന്ത്രി കെ കെ. ഷലജ ടീച്ചർ നാടിന് സമർപ്പിച്ചു.

പദ്ധതിയുടെ ഉദ്ഘാടനത്തിനൊപ്പം ഹോമിയോപതി വകുപ്പിന്റെ ജനനി പദ്ധതിയുടെ ഭാഗമായ കുടുംബങ്ങളുടെ സംഘമവും നടന്നു. തുടർന്ന് ആശുപത്രിയിലെ പാലിയേറ്റീവ് വാർഡ് മന്ത്രി രോഗികൾക്കായി തുറന്ന് കൊടുത്തു.

അഞ്ച് പേർക്ക് കിടത്തി ചികിത്സ നൽകാൻ സൗകര്യമുള്ള രീതിയിലാണ് വാർഡ് ക്രമീകരിച്ചിരിക്കുന്നത് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ഷൈലജാ ബീഗം, ഹോമിയോപ്പതി ഡയറക്ടർ ഡോ.ജമുന എനിവർ പരിപാടിയിൽ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here