വീണ്ടും അരുംകൊല; മലപ്പുറത്ത് അച്ഛന്‍ 18 കാരിയായ മകളെ ക‍ഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം പൊലീസിന് കീ‍ഴടങ്ങി

മലപ്പുറം; മലപ്പുറം പെരുവള്ളൂരില്‍ അച്ഛന്‍ മകളെ കഴുത്തു ഞെരിച്ചുകൊന്നു. തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി പറങ്കിമാവില്‍വീട്ടില്‍ ശാലുവാണ് മരിച്ചത്. കൊലപാതകത്തിന് ശേഷം പിതാവ് ശശി പോലിസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി.

പുലര്‍ച്ചെ മൂന്നരയോടെയാണ് നാടിനെഞെട്ടിച്ച കൊലപാതകം നടന്നത്. പതിനെട്ടുകാരിയായ ശാലു ഉറങ്ങിക്കിടക്കുമ്പോള്‍ പിതാവ് ശശി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.

ഭാര്യയ്ക്ക് അവിഹിതബന്ധമുണ്ടെന്ന് സംശയിച്ച ശശി വീട്ടില്‍ വഴക്കും ബഹളവുമുണ്ടാക്കുന്നത് പതിവായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.

ഇതേസംശയമായ മകളെ കൊലപ്പെടുത്താനുണ്ടായ കാരണമെന്നാണ് പോലിസ് കരുതുന്നത്. കൊലപാതകത്തിന് ശേഷം ഇയാള്‍ ആത്മഹത്യാശ്രമവും നടത്തി. ഇതുഫലംകാണാതിരുന്നതോടെ പരിഭ്രാന്തിയിലായ ശശി തേഞ്ഞിപ്പലം പോലിസ് സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. മൃതദേഹം പോലിസെത്തി ഇന്‍ക്വസ്റ്റ് തയ്യാറാക്കി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശികളായ കുടുംബം ഏറെ നാളായി പെരുവള്ളൂരിലായിരുന്നു താമസം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News