യു പി തിരഞ്ഞെടുപ്പില്‍ സംഭവിച്ചതെന്ത്; ബിജെപിയെ ഞെട്ടിച്ചുകൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത്

ലഖ്നൗ: ഉത്തര്‍പ്രദേശ് തദേശ തിരഞ്ഞെടുപ്പില്‍ മത്സരിച്ച ബിജെപി സ്ഥാനാര്‍ത്ഥികളില്‍ പകുതിപ്പേര്‍ക്കും കെട്ടിവച്ച് കാശ് പോലും നഷ്ട്ടമായി.വോട്ടിങ്ങ് ശതമാനത്തിനും ഇടിവ്.

യുപി പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വന്‍ വിജയമെന്ന് ബിജെപി അവകാശവാദത്തെ തള്ളികളയുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട്.

പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിച്ച 3,656 ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കാണ് കെട്ടിവച്ച് കാശ് പോലും നഷ്ട്ടമായത്.

നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം യോഗി ആദിത്യനാഥ് സര്‍ക്കാര്‍ നേരിടുന്ന ആദ്യ തദേശ തിരഞ്ഞെടുപ്പിന്റെ പൂര്‍ണ്ണഫലം പുറത്ത് വരുമ്പോഴാണ് ബിജെപി പരാജയത്തിന്റെ ആഴം വ്യക്തമാകുന്നത്.

കോര്‍പറേഷന്‍, മുനിസിപ്പാലിറ്റി, ജില്ലാ പഞ്ചായത്ത് എന്നീ തദേശ സ്ഥാപനങ്ങളിലേയ്ക്കായി ആകെ 12,644 സീറ്റുകളിലേയ്ക്ക് യുപിയില്‍ മത്സരം നടന്നു.8,038 സീറ്റുകളില്‍ മത്സരിച്ച് ബിജെപി സ്ഥാനാര്‍ത്ഥികളില്‍ 3,656 പേര്‍ക്ക് കെട്ടിവച്ച കാശ് പോലും ലഭിച്ചില്ല.

ഏറ്റലും കൂടുതല്‍ സ്ഥാനാര്‍ത്ഥികളെ നിറുത്തിയ ബിജെപിയുടെ ആത്മവിശ്വാസം തകര്‍ക്കുന്നതാണ് തിരഞ്ഞെടുപ്പ് ഫലം.ആകെ വിജയിച്ചത് 2,366 സീറ്റില്‍ മാത്രം.ജില്ലാ പഞ്ചായത്ത് മത്സരത്തിലാണ് ബിജെപി വലിയ തോതില്‍ പിന്തള്ളപ്പെട്ട് പോയത്.

വോട്ടിങ്ങ് ശതമാനത്തിലും വന്‍ ഇടിവാണ് ഭരണകക്ഷി നേരിട്ടു.30.8 ശതമാണ് ബിജെപിയുടെ വോട്ട് ശതമാനം. ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ലഭിച്ചത് 11 ശതമാനം വോട്ട് മാത്രം. ഇതിന് മുമ്പ് തിരഞ്ഞെടുപ്പ് നടന്ന 2012ല്‍ സമാജവാദിയും ബി,എസ്.പിയും സ്ഥാനാര്‍ത്ഥികളെ നിറുത്തിയിരുന്നില്ല.

കോണ്‍ഗ്രസും ബിജെപിയും തമ്മിലായിരുന്നുമത്സരം. ഇത്തവണ ചെറുപാര്‍ടികളും മത്സരിച്ചു. മത്സരിച്ച് സീറ്റുകളുടെ ആനുപാതം കണക്കാക്കിയാല്‍ ബിജെപിയെക്കാള്‍ നിലമെച്ചപ്പെടുത്തിയിട്ടുണ്ട് ചെറുപാര്‍ടികള്‍.

ബിജെപി അല്‍പ്പമെങ്കിലും നില മെച്ചപ്പെടുത്തിയത് കോര്‍പറേഷന്‍ സീറ്റുകളിലാണ്. ഇവിടൊയൊക്കെ വോട്ടിങ്ങ് മെഷീനാണ് ഉപയോഗിച്ചത്. ഇതിന് പിന്നിലെ ക്രമക്കേടുകളെക്കുറിച്ച് നേരത്തെ തന്നെ വിവിധ പാര്‍ടികള്‍ രംഗത്ത് എത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News