കേരളത്തിന്റെ സ്വപ്‌നങ്ങള്‍ ചിറക് വിരിക്കുമോ; വിദര്‍ഭയുമായുള്ള ക്വാര്‍ട്ടര്‍ പോരാട്ടത്തിന് തുടക്കം; കേരളത്തിന്റെ സാധ്യതകള്‍ ഇങ്ങനെ

രഞ്ജി ട്രോഫിയുടെ ചരിത്രത്തിലാധ്യമായി ക്വാര്‍ട്ടര്‍ പോരാട്ടത്തിനിറങ്ങുന്നതിന്റെ ആവേശത്തിലാണ് കേരളം. ആ ആവേശം തന്നെയാണ് കേരളത്തിന്റെ കരുത്ത്. വമ്പന്‍മാരെയെല്ലാം വീഴ്ത്തി ക്വാര്‍ട്ടറിലേക്ക് മാര്‍ച്ച് ചെയ്ത കേരളത്തെ സംബന്ധിച്ചടുത്തോളം വിദര്‍ഭയെ അട്ടിമറിക്കാം.

ചരിത്രത്തില്‍ ആദ്യമായാണ് കേരളം രഞ്ജി ട്രോഫിയില്‍ ക്വാര്‍ട്ടറിലെത്തുന്നത്. ഇന്ന് മുതല്‍ 11 വരെയാണ് മത്സരം. ആദ്യ റൌണ്ടില്‍ നാലുദിവസമാണ് മത്സരമെങ്കില്‍ ക്വാര്‍ട്ടര്‍ മുതല്‍ പോരാട്ടിന് അഞ്ചുദിവസമുണ്ടാകും.

ഓഖി ചുഴലിക്കാറ്റിന്റെ അലയൊലികള്‍ നിലനില്‍ക്കുന്നത് മത്സരത്തിന് ഭീഷണിയാണ്. മല്‍സരം രാവിലെ 9.30 മുതല്‍ ലാലാഭായ് കോണ്‍ട്രാക്ടര്‍ സ്റ്റേഡിയത്തിലാണ് നടക്കുന്നത്.

മല്‍സരം സമനിലയിലായാലും മഴ പെയ്തു മല്‍സരം ചുരുങ്ങിയാലും സെമി ടിക്കറ്റ് നേടുക ഒന്നാം ഇന്നിങ്‌സില്‍ ലീഡ് നേടിയവരാവും. ഒന്നാം ഇന്നിങ്‌സ് പൂര്‍ത്തിയാക്കാന്‍ ആറാം ദിനം റിസര്‍വായുമുണ്ട്. ഒന്നാം ഇന്നിങ്‌സ് ലീഡിനായാണ് ആദ്യ പോരാട്ടം. അത് നഷ്ടമായാല്‍ ജയിക്കുക തന്നെ വേണം.

ആറ് മല്‍സരങ്ങളില്‍ രണ്ടു സെഞ്ചുറിയടക്കം 577 റണ്‍സ് നേടിയ സഞ്ജു സാംസണും ഒരു സെഞ്ചുറിയടക്കം 482 റണ്‍സ് നേടിയ ഓപ്പണര്‍ ജലജ് സക്‌സേനയുമാണ് കേരളത്തിന്റെ പ്രതീക്ഷകള്‍ തോളിലേറ്റുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News