കോഴിക്കോട് കോൺഗ്രസിലെ ക്വട്ടേഷൻ ആരോപണം; പരാതിക്കാരനെതിരെ പാർട്ടി നടപടി

DCC ജനറൽ സെക്രട്ടറി ഷാജിർ അറാഫത്തിനെ KPCC പ്രസിഡൻറ് എം.എം. ഹസ്സൻ സസ്പെൻറ് ചെയ്തു . KPCC ജനറൽ സെക്രട്ടറി എൻ. സുബ്രഹ്മണ്യൻ തന്നെ വധിക്കാൻ ക്വട്ടേഷൻ നൽകിയെന്നാരോപിച്ച് ഷാജിർ അറാഫത്ത് കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു .

കെ.പി.സി.സി. ജനറൽ സെക്രട്ടറി എൻ. സുബ്രഹ്മണ്യൻ തന്നെ വധിക്കാൻ ക്വട്ടേഷൻ നൽകിയെന്നാരോപിച്ച് കോഴിക്കോട് DCC ജനറൽ സെക്രട്ടറി ഷാജിർ അറാഫത്ത് കഴിഞ്ഞ ദിവസമാണ് പരാതി നൽകിയത് .
കോൺഗ്രസ് പുനസംഘടനാ പട്ടികയിൽ ആരോപണ വിധേയരായവരെ മാറ്റി നിർത്തണമെന്നാവശ്യപ്പെട്ട് ഷാജിർ രംഗത്തെത്തിയിരുന്നു .

കെ.പി.സി.സി. നേതൃത്വത്തോട് ഷാജിർ ഇക്കാര്യം രേഖാമൂലം ആവശ്യപ്പെടുകയും ചെയ്തിരുന്നു .ഇതിനെ തുടർന്നാണ് KPCC ജനറൽ സെക്രട്ടറി എൻ. സുബ്രഹ്മണ്യൻ തന്നെ വധിക്കാൻ ക്വട്ടേഷൻ നൽകിയതെന്നാണ് ഷാജി റിന്റെ പരാതി .

ക്വട്ടേഷൻ വിവാദം കത്തുന്നതിനിടെയാണ് ഷാജിറിനെ സസ്പെൻറ് ചെയ്യാൻ kpcc പ്രസിഡന്റ് സസ്പെന്റ് ചെയ്തിരിക്കുന്നത് . ആരോപണ വിധേയനെ സംരക്ഷിക്കുകയും പരാതിക്കാരനെ സസ്പെൻറ് ചെയ്യുകയും ചെയ്തതിനെതിരെ വലിയ പ്രതിഷേധ മാ ണ് കോഴിക്കോട്ടെ കോൺഗ്രസിൽ ഉയർന്നിരിക്കുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News