മതം മനുഷ്യനെ തെറ്റിക്കുന്ന ഏറ്റവും മൂര്‍ച്ചയേറിയ ആയുധം; ഇവന് കിട്ടിയത് പോരെന്ന് പറഞ്ഞ് തെറിവിളിക്കുന്നതിന് മുമ്പെ ഒന്നു വായിക്കു; അജു വര്‍ഗീസിന്‍റെ പ്രതികരണം

സമൂഹത്തെ ബാധിക്കുന്ന വിഷയങ്ങള്‍ പലപ്പോ‍ഴും പ്രതികരിക്കാറുള്ള നടനാണ് അജു വര്‍ഗീസ്. മതത്തിന്‍റെ പേരില്‍ മനുഷ്യന്‍ തമ്മില്‍ തല്ലുമ്പോള്‍ അജു വീണ്ടും നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ്.

ഫേസ്ബുക്കിലൂടെയാണ് താരത്തിന്‍റെ പ്രതികരണം.

അജുവിന്‍റെ കുറിപ്പ് ഇങ്ങനെ

പറയേണ്ട എന്ന് കരുതിയതാ, പക്ഷെ സത്യം ആണെന്ന് തോന്നിയാൽ കൂടെ നിൽക്കും എന്ന വിശ്വാസത്തോടെ…

നമ്മുടെ പൂർവികന്മാരെ തമ്മിൽ തെറ്റിക്കാൻ ഉപയോഗിച്ച അതെ മാർഗം ഇന്നും പലരും നമ്മളിലും ഉപയോഗിക്കുന്നു.

DIVIDE AND RULE !!!

അതിനവർ അന്നും ഇന്നും കണ്ടെത്തിയ ഏറ്റവും മൂർച്ചയുള്ള ആയുധം ആയിരുന്നു മതം.
തിരിച്ചറിയാൻ വൈകുന്നുണ്ടോ നമ്മൾ? സ്കൂളുകളിൽ നിന്ന് പഠിച്ച ബാലപാഠങ്ങൾ മാത്രം ഓർത്താൽ മതി.

United we STAND, Divided we FALL !!!

(ഇവന് കിട്ടിയത് പോരെ എന്ന് ടൈപ്പ് ചെയ്യാൻ വരുന്നതിനു മുന്നേ, ഒരു വട്ടം കൂടി വായിച്ചു നോക്കും എന്ന് സമാധാനിക്കുന്നു)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News