ഉള്ളി കിലോയ്ക്ക് 180 രൂപവരെ; രാജ്യത്തെ വിലക്കയറ്റത്തില്‍ ജനം പൊറുതിമുട്ടുന്നു

രാജ്യത്ത് സവാളയുടെയും, ചെറിയ ഉള്ളിയുടെയും വില കുതിച്ചു ഉയരുന്നു.ഉത്തരേന്ത്യയില്‍ രണ്ടാഴ്ചയ്ക്കിടെ മുപ്പത് ശതമാനത്തോളമാണ് വില ഉയര്‍ന്നത്.

ചെറിയ ഉള്ളിക്ക് കിലോയൊന്നിന് മൊത്തവില 150 ആയിരുന്നത് 170 മുതല്‍ 180 വരെയാണ് .സാവാളയ്ക്ക് ഒരുമാസം മുന്‍പ് 25മുതല്‍ 35 വരെയായിരുന്നു മൊത്തവിലയെങ്കില്‍ ഇപ്പോഴത് 45 വരെയായി.

ചെറുകിടവില്‍പ്പന അറുപതിന് മുകളിലും എത്തി.വിപണിയിലെ ലഭ്യതക്കുറവ് ഒഴിവാക്കാന്‍ 2000 ടണ്‍ സവാള ഉടന്‍ ഇറക്കുമതി ചെയ്യാനൊരുങ്ങുകയാണ് സംഭരണ ഏജന്‍സിയായ എം.എം.ടി.സി. കൂടാതെ കയറ്റുമതി കുറയ്ക്കാനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

തമിഴ്നാട്ടില്‍ നിന്ന് എത്തിയിരുന്ന ചെറിയഉള്ളിയുടെ ലോഡ് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. കനത്ത മഴ കര്‍ണാടക, മഹാരാഷ്ട്ര, ആന്ധ്ര എന്നിവിടങ്ങളിലെ സാവാള ഉല്‍പാദനത്തിനും തിരിച്ചടിയായിട്ടുണ്ട്.

സവാള ഉല്‍പ്പാദനത്തില്‍ മൂന്നാം സ്ഥാനത്തുള്ള മധ്യപ്രദേശിലെ പാടങ്ങളില്‍ വെള്ളം കയറിയതും ഖാരിഫ് സീസണില്‍ സവാള കൃഷി കര്‍ഷകര്‍ ഉപേക്ഷിച്ചതുമാണ് ഉത്തരേന്ത്യലെ വിപണി പ്രതിസന്ധിക്ക് കാരണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News