വീണ്ടും വിഷം ചീറ്റി സംഘപരിവാര്‍; ദില്ലി ജുമാ മസ്ജിദ് ജുമാന ദേവി ക്ഷേത്രമെന്ന് ബിജെപി എം പി

ദില്ലി: രാജ്യത്ത് വര്‍ഗീയതയുടെ വിഷം ചീറ്റല്‍ ബിജെപി നേതാക്കള്‍ തുടരുന്നു. മുസ്ലിം സ്മാരകങ്ങളുടെ മേല്‍ അവകാശവാദമുന്നയിച്ച് കലാപമുണ്ടാക്കാനുള്ള സംഘപരിവാര്‍ ശ്രമങ്ങള്‍ക്ക് ആക്കം കൂട്ടി ബിജെപി എം പി വിനയ് കത്യാര്‍ വീണ്ടും രംഗത്തെത്തി.

ചരിത്രപ്രസിദ്ധമായ ദില്ലിയിലെ ജുമാ മസ്ജീദിന് മേലാണ് ഇക്കുറി അവകാശവാദവുമായെത്തിയിരിക്കുന്നത്. ജുമാന ദേവി ക്ഷേത്രമാണ് പിന്നീട് ജുമാ മസ്ജിദ് ആയി മാറിയതെന്നാണ് ബജ്രംഗ്ദള്‍ നേതാവ് കൂടിയായ വിനയ് കത്യാറിന്റെ പക്ഷം.

മുഗള്‍ ഭരണ കാലത്ത് ജുമാന ദേവി ക്ഷേത്രത്തെ ജുമാ മസ്ജിദാക്കി മാറ്റിയതാണെന്നാണ് വിനയ് കത്യാര്‍ പറയുന്നത്. നേരത്തെ താജ് മഹല്‍ മുമ്ബ് തേജോ മഹാലയയുമാണെന്ന വാദവുമായി കത്യാര്‍ രംഗത്തുവന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here