ഹിന്ദുമത വിശ്വാസികള്‍ക്ക് മതന്യൂനപക്ഷ പദവി; കേന്ദ്ര,സര്‍ക്കാര്‍ നീക്കം ഊര്‍ജ്ജിതമാക്കി

ദില്ലി; എട്ട് സംസ്ഥാനങ്ങളില്‍ ഹിന്ദുമതവിശ്വാസികള്‍ക്ക് മതന്യൂനപക്ഷ പദവി നല്‍കാന്‍ കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം നടപടികള്‍ ആരംഭിച്ചു.കേന്ദ്ര നിയമമന്ത്രാലയത്തോട് കമ്മീഷന്‍ അഭിപ്രായം തേടി.

ഹിന്ദുമത വിശ്വാസികളുടെ എണ്ണം കുറവായ ലക്ഷദീപ്, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ ന്യൂനപക്ഷ പദവി നല്‍കണമെന്ന് ആവശ്യത്തിന്റെ അടിസ്ഥാനത്തിലാണ് നീക്കം.

2011ലെ സെന്‍സസ് പ്രകാരം പഞ്ചാബ്, ജമ്മു കാശ്മീര്‍,ലക്ഷദീപ്, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളായ നാഗാലാന്റ്,മിസോറാം,മേഘാലയ,അരുണാചല്‍ പ്രദേശ്,മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളില്‍ ഹിന്ദുമതവിശ്വാസികളുടെ എണ്ണം മറ്റ് മതസ്ഥരെ അപേക്ഷിച്ച് കുറവാണ്.

അതിനാല്‍ ഈ സംസ്ഥാനങ്ങളില്‍ ഹിന്ദുമതവിശ്വാസികള്‍ക്ക് മതന്യൂനപക്ഷ പദവി നല്‍കുന്നതിനാണ് കേന്ദ്ര ന്യൂനപക്ഷ കമ്മീഷന്‍ തയ്യാറാകുന്നത്.ആദ്യപടിയായി കേന്ദ്ര നിയമമന്ത്രാലയത്തോട് വിഷയത്തില്‍ അഭിപ്രായം തേടിയെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ ഗയോറുള്‍ ഹസന്‍ റിസവ്വ സ്ഥീതീകരിച്ചു.

നിയമന്ത്രാലയം നല്‍കുന്ന ഉപദേശം അനുസരിച്ച് കേന്ദ്ര സര്‍ക്കാരിനെ സമീപിക്കും. ക്രിസ്ത്യന്‍,സിഖ്, ബുദ്ധ്,പാര്‍സി, മുസ്ലീം വിഭാഗങ്ങള്‍ക്കാണ് ന്യൂനപക്ഷ പദവി നല്‍കി വരുന്നത്. 2014ലെ നിയമഭേദഗതിയിലൂടെ ജൈന മത വിഭാഗത്തേയും ഉള്‍പ്പെടുത്തി.

ഇത് വീണ്ടും ഭേദഗതി ചെയ്താല്‍ മാത്രമേ ഹിന്ദു വിശ്വാസികള്‍ക്ക് ന്യൂനപക്ഷ പദവി നല്‍കാനാവു. കേരളം, തമിഴ്‌നാട്,ഗോവ, ആന്ധ്ര എന്നിവിടങ്ങളില്‍ ക്രിസ്ത്യാനികള്‍ ഭൂരിപക്ഷമായിട്ടും ന്യൂനപക്ഷ പദവി ലഭിക്കുന്നു.

അതിനാല്‍ ഹിന്ദു വിശ്വാസികള്‍ കുറവായ എട്ട് സംസ്ഥാനങ്ങളില്‍ നിയമം അനുശാസിക്കുന്ന ന്യൂനപക്ഷ ലഭ്യമാക്കണമെന്ന് ഹര്‍ജി കഴിഞ്ഞയാഴ്ച്ച സുപ്രീംകോടതിയ്ക്ക് മുമ്പിലെത്തിയിരുന്നു.

എന്നാല്‍ ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിച്ച സുപ്രീംകോടതി ന്യൂനപക്ഷ കമ്മീഷനെ സമീപിക്കാനാണ് ഹര്‍ജിക്കാരനായ അഭിഭാഷകന്‍ അശ്വനി കുമാര്‍ ഉപാദ്ധ്യയോട് ആവശ്യപ്പെടുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News