കേരളത്തെ ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കുകയാണ് മുഖ്യമന്ത്രി പിണറായി; ഉന്നത വിദ്യാഭ്യാസത്തിന് അഞ്ചും ജോലിക്ക് നാലും ശതമാനം സംവരണം നടപ്പാക്കും

കോഴിക്കോട്: കേരളത്തെ ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ഭിന്നശേഷിക്കാര്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് അഞ്ചും ജോലിയ്ക്ക് നാലും ശതമാനം സംവരണം നടപ്പാക്കുമെന്നും മുഖ്യമന്ത്രി കോഴിക്കോട്ട് പറഞ്ഞു. ഭിന്നശേഷിക്കാര്‍ക്കുള്ള മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കോഴിക്കോട് ജില്ലാ ഭരണകൂടം നടപ്പാക്കുന്ന പദ്ധതിയായ കയ്യെത്തും ദൂരത്ത്, ഭിന്നശേഷിക്കാര്‍ക്കാര്‍ക്ക് വലിയ ആശ്വാസമാവുകയാണ്. ഡിസബിലിറ്റി മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റിനായി ലഭിച്ചത് 10,072 അപേക്ഷകള്‍. ഒന്നാം ഘട്ടത്തില്‍ പരിഗണിച്ച 5191 പേരില്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കി 26 ക്യാമ്പുകള്‍ സംഘടിപ്പിച്ചു.

2404 പേര്‍ക്ക് മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാന്‍ ഇതില്‍ തീരുമാനമായി. കെട്ടിക്കിടന്ന ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് അപേക്ഷകളും ഇതോടൊപ്പം പരിഗണിച്ചു. ഇതു വഴി 747 പേര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാനായി.

വിവിധ സര്‍ക്കാര്‍ വകുപ്പുകളെ ഏകോപിപ്പിച്ച് തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സീറോ ബജറ്റിലാണ് മാതൃകാപരമായ പദ്ധതി നടപ്പാക്കിയത്. സര്‍ട്ടിഫിക്കറ്റ് വിതരണക്കളുടെ ഉദ്ഘാടനം കോഴിക്കോട് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു.

മന്ത്രി ടിപി രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ എ പ്രദീപ്കുമാര്‍ എംഎല്‍എ, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, ജില്ലാ കളക്ടര്‍ യുവി ജോസ്, സിആര്‍സി ഡയറക്ടര്‍ റോഷന്‍ ബിജ് ലി എന്നിവരും പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News