ബാബ്‌റി മസ്ജിദ് പൊളിച്ച മൂന്നു കര്‍സേവകര്‍ ഇസ്ലാം മതം സ്വീകരിച്ചു; പ്രായശ്ചിത്തമായി മരിക്കും മുന്‍പ് 100 പള്ളികള്‍ നിര്‍മിക്കും

ദില്ലി: ബാബ്‌റി മസ്ജിദ് പൊളിച്ച സംഘത്തിലെ മൂന്നു കര്‍സേവകര്‍ ഇസ്ലാം മതം സ്വീകരിച്ചെന്ന് ഡിഎന്‍എ റിപ്പോര്‍ട്ട്. പള്ളി പൊളിച്ചതിന് പ്രായശ്ചിത്തമായി 100 പള്ളികള്‍ നിര്‍മിക്കുമെന്നും ഇവരില്‍ രണ്ടുപേര്‍ വ്യക്തമാക്കി.

ശിവസേനാ നേതാവായിരുന്ന ബല്‍ബീര്‍ സിംഗ്, യോഗേന്ദ്രപാല്‍, ശിവപ്രസാദ് എന്നിവരാണ് ഇസ്ലാം മതം സ്വീകരിച്ചത്. മസ്ജിദ് പൊളിച്ചതില്‍ അഭിമാനിക്കുകയല്ല, മാനസികവേദന അനുഭവിക്കുകയാണെന്നും ഇവര്‍ തുറന്നു സമ്മതിക്കുന്നു.

ഇസ്ലാം പണ്ഡിതനായ മൗലാനാ കലീം സിദ്ദിഖിയെ പരിചയപ്പെട്ടതോടെയാണ് തന്റെ കാഴ്ച്ചപാടുകളും വിശ്വാസങ്ങളും മാറിയതെന്ന് ബല്‍ബീര്‍ പറഞ്ഞു. ഇസ്ലാം മതം സ്വീകരിച്ച് മുഹമ്മദ് ആമിര്‍ എന്ന പേരും ഇദ്ദേഹം സ്വീകരിച്ചു.

ബല്‍ബീറിന്റെ സഹപ്രവര്‍ത്തകനായിരുന്ന യോഗേന്ദ്രപാലും മുഹമ്മദ് ഉമര്‍ എന്ന പേരിലാണ് ഇപ്പോള്‍ അറിയിപ്പെടുന്നത്. മരിക്കുന്നതിന് മുമ്പ് 100 പള്ളികള്‍ നവീകരിക്കുകയോ നിര്‍മ്മിക്കുകയോ ചെയ്യുമെന്ന് പറഞ്ഞു.

മസ്ജിദ് പൊളിക്കാന്‍ 4000 കര്‍സേവകര്‍ക്ക് പരിശീലനം നല്‍കിയ ആളാണ് ശിവപ്രസാദ്. സംഭവശേഷം താന്‍ കടുത്തവിഷാദരോഗത്തിന് അടിമപ്പെട്ടെന്നും ഇതിനിടയാണ് ഇസ്ലാമിലേക്ക് ആകൃഷ്ടനായതെന്നും ശിവപ്രസാദ് പറഞ്ഞു. മുഹമ്മദ് മുസ്തഫ എന്ന പേരിലാണ് ഇയാള്‍ ഇപ്പോള്‍ അറിയപ്പെടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News